പെരിയോനേ... എൻ റഹ്മാനെ...എ.ആർ. റഹ്മാനെ വിസ്മയിപ്പിച്ച മീരക്ക് സിനിമയിൽ അവസരം
text_fields‘കനോലി തീരത്ത്’ ചിത്രത്തിന്റെ പോസ്റ്റർ
എടപ്പാൾ: ആടുജീവിതം സിനിമയിൽ എ.ആർ. റഹ്മാൻ സംഗീതം ചെയ്ത ‘പെരിയോനെ’ എന്ന ഹിറ്റ് ഗാനം പാടി എ.ആർ. റഹ്മാന്റെ പ്രശംസ പിടിച്ചുപറ്റി സോഷ്യൽ മീഡിയയിൽ താരമായ മീരക്ക് സിനിമയിൽ അവസരം.
മെഡി അസോസിയേറ്റ്സിന്റെ ബാനറിൽ മുജിബ് എടപ്പാൾ നിർമിച്ച് റഷീദ് കെ. മൊയ്തു സംവിധാനം ചെയ്ത കനോലി തീരത്ത് എന്ന സിനിമയിലാണ് മീര പാടിയത്.
ഇതോടെ ആദ്യമായി സിനിമയിൽ പാടാനുള്ള അവസരവും മീരയെ തേടിയെത്തി. ശ്യാം ധർമൻ സംഗീത സംവിധാനം നിർവഹിച്ച ‘തേങ്ങി തേങ്ങി കരയ്യല്ലെ പൊന്നേ...’ എന്ന ഗാനമാണ് പാടിയത്. നജിം അർഷാദ്, ഹിഷാം വഹാബ്, ശ്യാം ധർമൻ എന്നിവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങൾ ആലപിച്ചത്.
ഉടൻ റിലീസിനെത്തുന്ന സിനിമയിൽ ബിഗ് ബോസ് താരം ഗബ്രി ജോസാണ് നായകൻ. സുനിൽ സുഗത, നീന കുറുപ്പ്, വിനോദ് കോവൂർ, ശിവജി ഗുരുവായൂർ, സീമ ജി. നായർ, വിജയൻ ചാത്തനൂർ, ശ്രീദേവി, നിതുദാസ് എന്നിവരും വേഷമിട്ടിട്ടുണ്ട്. ഒരു സംഭവകഥയെ ആസ്പദമാക്കി പൊന്നാനി, വയനാട്, പാലക്കാട് എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തികരിച്ച സിനിമ പ്രദർശനത്തിനൊരുങ്ങുകയാണ്.

