Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരിച്ചു വരവിൽ സമൂഹ മാധ്യമങ്ങളിൽ സാന്നിധ്യം അറിയിച്ച് പ്രിയ നായിക

text_fields
bookmark_border
ആദ്യ പോസ്റ്റ് സത്യൻ അന്തിക്കാടിന്റെ മകളിലെ ഒരു ലൊക്കേഷൻ സ്റ്റിൽ
തിരിച്ചു വരവിൽ സമൂഹ മാധ്യമങ്ങളിൽ സാന്നിധ്യം അറിയിച്ച് പ്രിയ നായിക
cancel

അവിസ്മരണീയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള അഭിനേത്രി മീരാ ജാസ്മിൻ സോഷ്യൽ മീഡിയയിലും സാന്നിധ്യം അറിയിക്കുന്നു. താന്‍ നായികയാകുന്ന മകള്‍ എന്ന ചിത്രത്തിലെ ഒരു സ്റ്റില്ലാണ് മീര ത​െൻറ ഇൻസ്​റ്റഗ്രാം അക്കൗണ്ടില്‍ ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദീർഘകാലത്തെ ഇടവേളക്കുശേഷം മീര ജാസ്​മിൻ നായികയായി മലയാളത്തിലേക്ക്​ തിരിച്ചുവരുന്ന സിനിമയാണ്​ മകൾ. ജയറാമും മീര ജാസ്​മിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ വിശേഷങ്ങൾ സംവിധായകനായ സത്യൻ അന്തിക്കാടാണ്​ പുറത്തുവിട്ടത്​.


സെൻട്രൽ പ്രൊഡക്ഷൻസ് നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്​ ഡോ. ഇഖ്​ബാൽ കുറ്റിപ്പുറമാണ്​. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ "ആരാധികേ" എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയ് സംഗീതം നിർവഹിക്കുന്ന ഗാനങ്ങൾക്ക്​ ഹരിനാരായണനാണ് വരികൾ എഴുതുന്നത്. രസതന്ത്രം, അച്ചുവിന്‍റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര അടക്കമുള്ള സത്യൻ അന്തിക്കാടിന്‍റെ ഹിറ്റ്​ ചിത്രങ്ങളിൽ മീര ജാസ്​മിൻ വേഷമിട്ടിട്ടുണ്ട്​. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ തിരിച്ചുവരവിൽ മീരയ്ക്ക് ആശംസകളുമായി എത്തുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Meera Jasmine makes her debut on Instagram!
Next Story