‘ഈ വർഷത്തെ എന്റെ വിഷു…ധന്യം, ഗന്ധർവ ഗായകനൊപ്പം’ - മനോജ് കെ. ജയൻ
text_fieldsമനോജ് കെ. ജയൻ, കെ.ജെ. യേശുദാസ്
കോഴിക്കോട്: ഈ വർഷത്തെ വിഷു മലയാളത്തിന്റെ പ്രിയ നടൻ മനോജ് കെ. ജയന് ഏറെ പ്രിയപ്പെട്ടതാണ്. കാരണം, ഗന്ധർവഗായകൻ കെ.ജെ. യേശുദാസിനൊപ്പം വിഷു ദിനത്തിൽ ചേർന്ന് നിൽക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് മനോജ് കെ. ജയൻ. ഈ വർഷത്തെ എൻ്റെ വിഷു…ധന്യം. ഗന്ധർവഗായകന്റെ …നമ്മുടെ സ്വന്തം ദാസേട്ടന്റെ അമേരിക്കയിലെ വസതിയിൽ,മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം വാങ്ങി,കുറെ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല. എൻ്റെ അച്ഛൻ്റെ അനുഗ്രഹമായി ഈ അവസരത്തെ ഞാൻ മനസ്സിലാക്കുന്നുവെന്ന് മനോജ് കെ. ജയൻ ഫേസ് ബുക്ക് പേജിൽ കുറിച്ചു.
കുറിപ്പ് പൂർണരൂപത്തിൽ:
“പറയരുതേ രാധയറിയരുതേ ഇത് ഗുരുവായൂരപ്പാ രഹസ്യം “♥️🤫😘
HAPPY VISHU ♥️♥️🙏
ഈ വർഷത്തെ എൻ്റെ വിഷു…ധന്യം 🥰🙏
ഗന്ധർവഗായകൻ്റെ …നമ്മുടെ സ്വന്തം ദാസേട്ടൻ്റെ അമേരിക്കയിലെ വസതിയിൽ,മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം വാങ്ങി,കുറെ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല 🙏😍എൻ്റെ അച്ഛൻ്റെ അനുഗ്രഹമായി ഈ അവസരത്തെ ഞാൻ മനസ്സിലാക്കുന്നു 🥰
എന്റെ എല്ലാ പ്രിയമുള്ളവർക്കും ഹൃദയത്തിന്റെ ഭാഷയിൽ വിഷു ആശംസകൾ നേരുന്നു ♥️🙏
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

