Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightബ്രഹ്മപുരത്തെ ജനതക്ക്...

ബ്രഹ്മപുരത്തെ ജനതക്ക് മമ്മൂട്ടിയുടെ കൈത്താങ്ങ്; മൊബൈൽ മെഡിക്കൽ ക്യാമ്പിന് തുടക്കം

text_fields
bookmark_border
ബ്രഹ്മപുരത്തെ ജനതക്ക് മമ്മൂട്ടിയുടെ കൈത്താങ്ങ്; മൊബൈൽ മെഡിക്കൽ ക്യാമ്പിന് തുടക്കം
cancel

പ​ള്ളി​ക്ക​ര: പു​ക​യി​ല്‍ ശ്വാ​സം മു​ട്ടി​ക്ക​ഴി​യു​ന്ന ബ്ര​ഹ്മ​പു​ര​ത്തെ​യും പ​രി​സ​ര​ത്തെ​യും ജ​ന​ങ്ങ​ള്‍ക്ക് വൈ​ദ്യ​സ​ഹാ​യ​മേ​കി സൗ​ജ​ന്യ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫൗ​ണ്ടേ​ഷ​നും ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യും കൈ​കോ​ർ​ത്താ​ണ് പ​രി​ശോ​ധ​ന​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

പു​ക ഏ​റ്റ​വും കൂ​ടു​ത​ല്‍ വ്യാ​പി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ മ​രു​ന്നും ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍സെ​ന്‍ട്രേ​റ്റ​റു​ക​ളും ഉ​ള്‍പ്പെ​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ യൂ​നി​റ്റി​ന്‍റെ പ​ര്യ​ട​നം. ഡോ. ​ബി​ജു രാ​ഘ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ഴ്സും പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​മ​ട​ങ്ങു​ന്ന​താ​ണ് മെ​ഡി​ക്ക​ൽ സം​ഘം.മ​രു​ന്നു​ക​ളും, ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍സ​ന്‍ട്രേ​റ്റ​റു​ക​ളും ഒ​പ്പം പു​ക​യി​ല്‍നി​ന്ന് സം​ര​ക്ഷ​ണം ന​ല്‍കു​ന്ന ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള മാ​സ്‌​കു​ക​ളും സൗ​ജ​ന്യ​മാ​യി ന​ല്‍കി​യാ​ണ് ഇ​വ​ർ ഓ​രോ വീ​ടും ക​യ​റു​ന്ന​ത്.

മെ​ഡി​ക്ക​ല്‍ യൂ​നി​റ്റു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം വി​ല​യി​രു​ത്താ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​സ​ണ്ണി പി. ​ഓ​ര​ത്തെ​ല്‍, ശ്വാ​സ​കോ​ശ വി​ഭാ​ഗ​ത്തി​ലെ ഡോ. ​വി. രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ​ഗ്​​ധ സം​ഘം സ​ജ്ജ​മാ​ണെ​ന്ന് ആ​ശു​പ​ത്രി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​ൺ​സ​ൺ വാ​ഴ​പ്പി​ള്ളി അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പി​ണ​ര്‍മു​ണ്ട​യി​ലും വ്യാ​ഴാ​ഴ്ച തൃ​പ്പൂ​ണി​ത്തു​റ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വ​ട​ക്കേ ഇ​രു​മ്പ​നം പ്ര​ദേ​ശ​ത്തും പ​രി​ശോ​ധ​ന​യു​ണ്ടാ​കും. ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യ കെ​യ​ര്‍ ആ​ൻ​ഡ്​ ഷെ​യ​ര്‍ ഇ​ന്റ​ര്‍നാ​ഷ​ന​ലാ​ണ് ബ്ര​ഹ്മ​പു​ര​ത്തെ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ യൂ​നി​റ്റി​ന്റെ യാ​ത്രാ​പാ​ത​ക​ളെ​ക്കു​റി​ച്ചും സ​മ​യ​ത്തെ​ക്കു​റി​ച്ചും അ​റി​യാ​ന്‍ 7736584286 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BrahmapuramMobile medical camp
News Summary - Mammootty's help to the people of Brahmapuram; Mobile medical camp started
Next Story