Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightആദ്യ ദിനം തന്നെ ആപ്പിൾ ...

ആദ്യ ദിനം തന്നെ ആപ്പിൾ ഐഫോൺ 12 പ്രോ സ്വന്തമാക്കി മമ്മൂട്ടി

text_fields
bookmark_border
ആദ്യ ദിനം തന്നെ ആപ്പിൾ ഐഫോൺ 12 പ്രോ  സ്വന്തമാക്കി മമ്മൂട്ടി
cancel

ഏത് വമ്പൻ ഗാഡ്‍ജറ്റും വിപണിയിൽ എത്തിയാൽ അത് ആദ്യം തന്നെ സ്വന്തമാക്കുന്ന പതിവ് മെഗാ സ്​റ്റാർ മമ്മൂട്ടിക്കുണ്ട്. ഐഫോൺ 12 പ്രോ എത്തിയപ്പോഴും അത്​ മമ്മൂക്ക തെറ്റിച്ചില്ല. സംസ്ഥാനത്ത് ഐഫോണിൻെറ ഏറ്റവും പുതിയ മോഡൽ ആപ്പിൾ ഐഫോൺ 12 പ്രോ വിപണിയിലെത്തിയ ഉടനെ തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ചലചിത്ര താരം.

ഇതോടെ, സംസ്ഥാനത്ത് ആദ്യമായി ഐഫോൺ 12 പ്രോ സ്വന്തമാക്കുന്ന വ്യക്തിയായി മമ്മൂട്ടി. ശനിയാഴ്​ചയാണ്​ ആപ്പിൾ ഐഫോൺ 12 മോഡലുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്.

ടെക്നോളജിയോടുള്ള മെഗാസ്റ്റാറിൻെറ ഇഷ്ടം വാര്‍ത്തകളാകാറുണ്ട്. കാറുകൾ, ഫോണുകൾ, ക്യാമറകൾ എന്നിവയെല്ലാം മമ്മൂട്ടിയുടെ ഇഷ്ടങ്ങളിൽ പെടും. ഇവയെ കുറിച്ചെല്ലാം നിരന്തരം പഠിക്കുകയും വിപണിയിലെത്തുന്ന പുതിയ മോഡലുകൾ നിരീക്ഷിക്കുകയും ഇഷ്ടപ്പെട്ടവ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട് താരം.

ഇപ്പോഴിതാ കേരളത്തില്‍ ലഭ്യമായ ആദ്യ ദിവസം തന്നെ ആപ്പിൾ ഐഫോൺ 12 പ്രോയും മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നു. മമ്മൂട്ടി ഐ ഫോണ്‍ 12 പ്രോ സ്വന്തമാക്കിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഒക്ടോബർ 13നാണ് ഐഫോൺ 12 സീരിസിൽ നാലു സീരിസുകൾ പുതുതായി ലോഞ്ച് ചെയ്തത്. 5ജി ടെക്നോളജിയിലെ ആപ്പിളിൻെറ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്. ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോമാക്സ് എന്നീ മോഡലുകളാണ് പുതുതായി ലോഞ്ച് ചെയ്തിരിക്കുന്നത്. 1,29,900 രൂപ മുതലാണ് ഐഫോൺ 12 പ്രോമാക്സ് ഫോണുകളുടെ വില വരുന്നത്. ഗ്രാഫൈറ്റ്, സിൽവർ, ഗോൾഡ്, പസഫിക് ബ്ലൂ നിറങ്ങങ്ങളിൽ ഐഫോൺ 12 പ്രോമാക്സ് ലഭ്യമാണ്.

Show Full Article
TAGS:Mammootty Iphone 12 
Next Story