മംദാനിയുടെ ‘ഛയ്യ ഛയ്യ..’യും ബോളിവുഡ് പ്രണയവും
text_fieldsമെഹ്ദി ഹസ്സനും സൊഹ്റാൻ മംദാനിയും
ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ് വിജയം ‘ധൂം മച്ചാലെ’ ട്യൂണിൽ ആഘോഷിച്ചപ്പോൾതന്നെ താനൊരു കടുത്ത ബോളിവുഡ് ഫാൻ ബോയ് ആണെന്ന് സൊഹ്റാൻ മംദാനി തെളിയിച്ചുകഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ, പ്രശസ്ത മാധ്യമപ്രവർത്തകൻ മെഹ്ദി ഹസ്സന്റെ ‘സീറ്റിയോ’ ( Zeteo)യുമായുള്ള അഭിമുഖത്തിൽ ഒരു ബോളിവുഡ് ക്വിസ് തന്നെ മംദാനിക്ക് നേരിടേണ്ടിവന്നു.
അഭിമുഖത്തിൽ ഒരു ട്യൂൺ കേൾപ്പിച്ച്, ഏതാണ് പാട്ട് എന്നായിരുന്നു മെഹ്ദി ഹസ്സന്റെ ചോദ്യം. ‘‘ഇങ്ങനെയൊരു ചോദ്യം ഒരിക്കലും ഫോക്സ് ന്യൂസ് (പ്രമുഖ അമേരിക്കൻ ചാനൽ) എന്നോട് ചോദിക്കില്ല എന്ന് പ്രതികരിച്ച മംദാനി, ‘ഛയ്യ ഛയ്യ..’ ആണ് പാട്ടെന്ന് കൃത്യമായി പറയുകയും ചെയ്തു. ഷാറൂഖിന്റെ ‘ദിൽസെ’യിലെ റഹ്മാൻ മാജിക്കിനുശേഷം വന്ന ചോദ്യവും മറ്റൊരു ഷാറൂഖ് ചിത്രത്തിൽ നിന്നായിരുന്നു.
എന്നാൽ ‘കൽ ഹോ നാ’യെ കുറിച്ചുള്ള ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ, ‘ഫ്രണ്ടിനെ വിളിക്കണം’ എന്ന ഓപ്ഷൻ ചോദിച്ചു അദ്ദേഹം. ‘‘ബോലി ചൂഡിയ’’ എന്ന പാട്ടിനെക്കുറിച്ച ചോദ്യത്തിനും നിയുക്ത മേയർ തല ചൊറിഞ്ഞു. എന്നാൽ, ഇതുമൊരു ഷാറൂഖ് ചിത്രമാണെന്ന് ഓർത്തെടുത്ത മംദാനി, ഷാറൂഖിന്റെ നൃത്തച്ചുവട് അനുകരിച്ച് ഇരുകൈകളും വിടർത്തുകയും ചെയ്തത് കാഴ്ചക്കാരിൽ ചിരി പടർത്തി.
ഇന്ത്യൻ വംശജയായ മീരാ നയാരുടെയും യുഗാണ്ടൻ വംശജനും പ്രശസ്ത യു.എസ് അക്കാദമീഷ്യനുമായ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

