Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightമാനസിക പീഡന പരാതി:...

മാനസിക പീഡന പരാതി: അൻസിബയുടെ വാദം തെറ്റെന്ന് ലക്ഷ്മിപ്രിയ

text_fields
bookmark_border
മാനസിക പീഡന പരാതി: അൻസിബയുടെ വാദം തെറ്റെന്ന് ലക്ഷ്മിപ്രിയ
cancel

കാ​ക്ക​നാ​ട്: അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്റ് ല​ക്ഷ്മി പ്രി​യ, ഹി​ല്‍പാ​ല​സ് എ​സ്‌.​ഐ.​രേ​ഷ്മ എ​ന്നി​വ​ര്‍ക്കെ​തി​രെ അ​ന്‍സി​ബ ന​ല്‍കി​യ പ​രാ​തി​യി​ല്‍ ല​ക്ഷ്മി പ്രി​യ മൊ​ഴി ന​ല്‍കി.

ന​ടി ല​ക്ഷ്മി​പ്രി​യ, എ​സ്‌.​ഐ രേ​ഷ്മ എ​ന്നി​വ​ര്‍ ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് അ​ന്‍സി​ബ​യു​ടെ പ​രാ​തി. പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ പി​ടി​ച്ചി​രു​ത്തി​യെ​ന്ന അ​ൻ​സി​ബ​യു​ടെ ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും ല​ക്ഷ്മി​പ്രി​യ പ​റ​ഞ്ഞു.

ര​ണ്ടു​പേ​രും സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​റാ​ണ്. അ​ൻ​സി​ബ അ​യ​ച്ച വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം ത​ന്റെ കു​ടും​ബ​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​യാ​യ​ത്. ഇ​തേ​കു​റി​ച്ച് പ​ല​ത​വ​ണ ചോ​ദി​ച്ചി​ട്ടും വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ത​യ്യാ​റാ​യി​ല്ല. ഈ ​നീ​ക്ക​ത്തി​ന് പി​ന്നി​ൽ യാ​തൊ​രു അ​ജ​ണ്ട​യു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​വ​ർ, വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് അമ്മയ​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AMMAAnsiba hasanLakshmipriyaharassment complaint
News Summary - Lakshmipriya Refutes Ansiba's Mental Harassment Claim
Next Story