സൈനിക വേഷത്തിൽ ജെ-ഹോപ്; ഹോപ്പോടെ ബി.ടി.എസ് ആർമി
text_fieldsലോക കൗമാരത്തെ കൈയിലെടുത്ത ദക്ഷിണ കൊറിയൻ ബാൻഡായ ബി.ടി.എസിന്റെ ആരാധക ലക്ഷങ്ങൾ കാത്തിരിക്കുകയാണ്, തങ്ങളുടെ ഹീറോകളുടെ സൈനിക പരിശീലന കാലം കഴിയാൻ. ഏഴു ബി.ടി.എസ് താരങ്ങളും 18 മാസ നിർബന്ധിത സൈനിക സേവനത്തിലായതിനാൽ പുതിയ ആൽബങ്ങളൊന്നും ഇറക്കിയിട്ടുമില്ല. പരിശീലനത്തിലുള്ള ബി.ടി.എസ് താരം ജെ-ഹോപ് തന്റെ 30ാം പിറന്നാളിനു മുന്നോടിയായി, പട്ടാള പരിശീലനത്തിലുള്ള തന്റെ പുതിയ ചിത്രം ഇന്നലെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെ ‘ബി.ടി.എസ് ആർമി’ എന്നു വിളിക്കുന്ന ആരാധകവൃന്ദം ഇളകിയിരിക്കുകയാണ്. ജെ-ഹോപ്പിന് ഈമാസം 18 ആണ് താരത്തിന്റെ ജന്മദിനം. സൈനിക വേഷത്തിൽ 20 കിലോമീറ്റർ മാർച്ച് നടത്തുന്നതിനിടെയുള്ള ചിത്രങ്ങളാണ് ഹോപ് പങ്കുവെച്ചത്.
കൊറിയൻ ഫാഷന്റെയും സംസ്കാരത്തിന്റെയും അംബാസഡർമാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി.ടി.എസ് ബാൻഡ് 2013ലാണ് രൂപവത്കരിക്കപ്പെടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

