വീർ ദാസിന് അന്താരാഷ്ട്ര എമ്മി പുരസ്കാരം
text_fieldsവീർ ദാസ്
ന്യൂഡൽഹി: ഹാസ്യതാരം വീർ ദാസിന് അന്താരാഷ്ട്ര എമ്മി പുരസ്കാരം. ‘നെറ്റ്ഫ്ലിക്സി’ലൂടെ പുറത്തുവന്ന ‘വീർ ദാസ്: ലാൻഡിങ്’ എന്ന പരമ്പരക്കാണ് മികച്ച ഹാസ്യപരിപാടി വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ ദിവസം ന്യൂയോർക് സിറ്റിയിൽ നടന്ന 51ാമത് എമ്മി അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ബ്രിട്ടീഷ് ഹാസ്യപരമ്പര (ടീൻ സിറ്റ്കോം) ‘ഡെറി ഗേൾസി’നൊപ്പമാണ് വീർ ദാസ്: ലാൻഡിങ് അവാർഡ് പങ്കിട്ടത്.
സ്വപ്നതുല്യമായ സന്ദർഭമാണിതെന്ന് ദാസ് പറഞ്ഞു. ആദ്യമായാണ് ഒരു ഇന്ത്യക്കാരന് ഈ അംഗീകാരം ലഭിക്കുന്നത്. ലോകതലത്തിൽ പരിപാടി ശ്രദ്ധിക്കപ്പെട്ടതിന് ദാസ് ‘നെറ്റ്ഫ്ലിക്സി’നും നന്ദി പറഞ്ഞു. ‘ഗോ ഗോവ ഗോൺ’, ‘ഡൽഹി ബെല്ലി’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട് ദാസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

