Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
hrithik roshan grabs rumoured girlfriends hand as he walks out of a cafe with her
cancel

ഹൃത്വിക് റോഷനൊപ്പം കണ്ട യുവതിയെ തിരിച്ചറിഞ്ഞ് പാപ്പരാസികൾ; അത് അറിയപ്പെടുന്ന നടിയും ഗായികയും

text_fields
bookmark_border
മുംബൈയിലെ കഫേയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു

കുറച്ചുദിവസമായി ബിടൗണിൽ ചൂടുള്ള ചർച്ച നടക്കുകയാണ്. വിവാഹമോചനത്തിനുശേഷം സിംഗിളായി തുടരുന്ന നടൻ ഹൃത്വിക് റോഷനാപ്പം കണ്ട യുവതി ആരാണ് എന്നതായിരുന്നു പാപ്പരാസികളെ കുഴച്ച ചോദ്യം.മുംബൈയിലെ കഫേയിൽ ഇരുവരും ഒന്നിച്ചെത്തിയപ്പോഴാണ് പാപ്പരാസികൾ ദൃശ്യം പകർത്തിയത്. യുവതിയുടെ കൈപിടിച്ച് ഹൃത്വിക് കാറിലേക്ക് കയറുന്നതും വീഡിയോയിൽ കാണാമായിരുന്നു.


മാസ്ക് വച്ചിരുന്നതിനാലും പെട്ടെന്ന് വാഹനത്തിൽ കയറി പോയതിനാലും ഹൃത്വിക്കിന് ഒപ്പമുണ്ടായിരുന്ന യുവതിയെ തിരിച്ചറിയാനായിരുന്നില്ല. എന്നാലിത് നടിയും ഗായികയുമായ സബ ആസാദ് ആണെന്നാണ് ബി ടൗൺ ഗോസിപ്പ് കോളങ്ങൾ പറയുന്നത്. ഹൃത്വിക് റോഷനും സബ ആസാദും ഒരുമിച്ചുള്ള പുതിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.പുതിയ വീഡിയോ പുറത്തുവന്നതോടെ സബയുമായി ഹൃത്വിക് ഡേറ്റിങ്ങിലാണെന്ന റിപ്പോർട്ടുകളാണ് പാപ്പരാസികൾ നൽകുന്നത്.

സുശാന്ത് സിങ് നായകനായ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി'യിലൂടെ ശ്രദ്ധ നേടിയ നടിയാണ് സബ ആസാദ്. 2008 ൽ പുറത്തിറങ്ങിയ ദിൽ കബാഡി സിനിമയിലൂടെയാണ് സബ ബോളിവുഡിലേക്കെത്തുന്നത്. 2011 ൽ പുറത്തിറങ്ങിയ 'മുച്ഛേ ഫ്രണ്ട്ഷിപ് കരോംഗേ' സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം നെറ്റ്ഫ്ലിക്സ് ആന്തോളജി 'ഫീൽസ് ലൈക്ക് ഇഷ്കി'ൽ സബ അഭിനയിച്ചിരുന്നു. സോണിലൈവിൽ സ്ട്രീമിങ് ചെയ്യുന്ന 'റോക്കറ്റ് ബോയ്സ്' എന്ന വെബ് സീരീസിലാണ് സബ ഇപ്പോൾ അഭിനയിക്കുന്നത്.

സൂസെയ്ൻ ഖാനുമായുള്ള വിവാഹമോചനത്തിനുശേഷം ഇതാദ്യമായാണ് ഹൃത്വിക് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. 2000 ലാണ് ഹൃത്വിക്കും സൂസെയ്നും വിവാഹിതരാവുന്നത്. 2014 ൽ ഇരുവരും വിവാഹമോചിതരായി. ഇവർക്ക് രണ്ട് മക്കളുണ്ട്. സൂസെയ്ന്‍ ഖാന്‍ മുൻ ബിഗ് ബോസ് മത്സരാർഥിയായ അലി ഗോണിയുടെ സഹോദരനായ അർസ്‌ലന്‍ ഗോണിയുമായി പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് ചിത്രമായ വിക്രം വേദയുടെ റീമേക്കിലാണ് നിലവിൽ ഹൃത്വിക് അഭിനയിക്കുന്നത്. ചിത്രത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച വേദ എന്ന കഥാപാത്രമാണ് ഹൃത്വിക് അഭിനയിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - hrithik roshan grabs rumoured girlfriends hand as he walks out of a cafe with her
Next Story