മീൻകുട്ടയുമായി 'രമണൻ' വീണ്ടും മാർക്കറ്റിൽ; ചങ്ക്...ചക...ചക -വീഡിയോ
text_fieldsതൊഴിലാളി ദിനത്തിലെകിലും രമണനേയും ഗംഗാധരൻ മുതലാളിയേയും ഓർക്കാത്ത മലയാളികൾ ഉണ്ടാകില്ല. മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ മുതലാളിയും തൊഴിലാളിയുമാണ് ഇരുവരും. പഞ്ചാബി ഹൗസ് എന്ന സിനിമയിൽ കൊച്ചിൻ ഹനീഫയും ഹരിശ്രീ അശോകനും അനശ്വരമാക്കിയ കഥാപാത്രങ്ങളാണ് രമണനും ഗംഗാധരൻ മുതലാളിയും. ബോട്ട് മുതലാളിയുമായ ഗംഗാധരന്റെയും വിഡ്ഡിയായ തൊഴിലാളി രമണന്‍റേയും മണ്ടത്തരങ്ങൾ ഇന്നും ടെലിവിഷനിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മലയാളിയെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.
ഒരു കാലത്ത് ഹാസ്യറോളുകളില്‍ നിറഞ്ഞുനിന്ന നടനാണ് ഹരിശ്രീ അശോകന്‍. എന്നാല്‍ ഈയിടെയായി കണ്ണു നിറയ്ക്കുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹം ചെയ്തതില്‍ ഭൂരിഭാഗവും. അടുത്തിടെ പുറത്തിറങ്ങിയ മിന്നല്‍ മുരളിയിലെ ദാസന്‍ എന്ന കഥാപാത്രവും അത്തരത്തിലുള്ളതായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഹരിശ്രീ അശോകന്‍റെ പുതിയ വിഡിയോ ആണ്. ചന്തയിൽ മീൻ കുട്ട ചുമക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണുന്നത്. തളിപ്പറമ്പ് ചന്തയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഒരു കുട്ട നിറയെ മീനുമായി ചന്തയിലേക്ക് നടന്നു വരുന്ന ഹരിശ്രീ അശോകനെയാണ് വീഡിയോയിൽ കാണുന്നത്.
കച്ചവടക്കാർക്ക് പെട്ടി നൽകിയ ശേഷം പണം വാങ്ങി മടങ്ങുന്നതും കാണാം. ഹരിശ്രീ അശോകൻ നായകനായെത്തുന്ന അന്ത്രുമാൻ എന്ന സിനിമയുടെ ഷൂട്ടിംഗാണെന്നാണ് റിപ്പോര്‍ട്ട്. ശിവകുമാർ കാങ്കോലാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.സിനിമയിലെ ചന്തയിലെ തൊഴിലാളിയായാണ് അശോകനെത്തുന്നത്. ഈ രംഗമാണിപ്പോൾ നെറ്റിസൺസിനെ വീണ്ടും രമണന്റെ ഓർമകളിൽ എത്തിച്ചിരിക്കുന്നത്.

