മൈക്ക് ടൈസണിന്റെ സാന്നിധ്യം അമ്മയെ ഭയപ്പെടുത്തി; പ്രാർത്ഥനയിലായിരുന്നു -വിജയ് ദേവരകൊണ്ട
text_fieldsതെന്നിന്ത്യൻ സിനിമാ ലോകത്ത് കെനിറയെ ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. നടന്റെ ഏറ്റവും പുതിയ ചിത്രമാണ് ലൈഗർ. ബോളിവുഡ് താരം അനന്യ പാണ്ഡെ നായികയായി എത്തുന്ന ചിത്രത്തിൽ രമ്യ കൃഷ്ണ, റോഹിത് റോയി ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
തെലുങ്കിലെ ഹിറ്റ് മേക്കറായ പൂരി ജഗന്നാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. ലാസ് വെഗാസിലെ മിക്സഡ് മാർഷൽ ആർട്സ് ചാമ്പ്യനാവാൻ യുവാവ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഓഗസ്റ്റ് 25 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഹിന്ദിയിലും തെലുങ്കിലും പുറത്ത് വരുന്ന ചിത്രം തമിഴ്, കന്നഡ ഭാഷകളിൽ മൊഴിമാറ്റി പ്രദർശിപ്പിക്കും.
ലൈഗർ റിലീസിനൊരുങ്ങുമ്പോൾ ചിത്രീകരണ സമയത്തെ അമ്മയുടെ ഏറ്റവും വലിയ ഭയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് വിജയ് ദേവരകൊണ്ടെ. മുംബൈയിൽ നടന്ന ട്രെയിലർ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്. മൈക്ക് ടൈസണോടൊപ്പം അഭിനയിക്കുന്നതിൽ അമ്മക്ക് ഭയമുണ്ടായിരുന്നു എന്നാണ് നടൻ പറയുന്നത്.
മൈക്ക് ടൈസണോടൊപ്പം അഭിനയിക്കുമ്പോൾ എന്റെ എല്ലുകൾ പൊട്ടുമോ എന്ന് അമ്മക്ക് ഭയമുണ്ടായിരുന്നു.എന്റെ സുരക്ഷക്ക് വേണ്ടി പ്രാർത്ഥിക്കുകയും നെറ്റിയിൽ വിഭൂതി ഉഴിയുകയും ചെയ്തു. അമ്മമാർ എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ സെറ്റിൽ നമ്മൾ ആഘോഷമാക്കുകയായിരുന്നു. ഇപ്പോൾ നിങ്ങളുടെ എല്ലാവരുടേയും മുന്നിൽ ഞാനുണ്ട്. എന്നൽ അമ്മ ആകെ ടെൻഷനടിച്ചു -വിജയ് ദേവരകൊണ്ട പറഞ്ഞു.