Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_right...

കാ​​ത്തി​​രി​​പ്പി​​ന​​റു​​തി; ‘ആടുജീവിതം’ ബി​​​ഗ് സ്ക്രീ​​​നി​​​ലേ​​​ക്ക്

text_fields
bookmark_border
കാ​​ത്തി​​രി​​പ്പി​​ന​​റു​​തി; ‘ആടുജീവിതം’ ബി​​​ഗ് സ്ക്രീ​​​നി​​​ലേ​​​ക്ക്
cancel

സാ​​ഹി​​ത്യ​​കാ​​ര​​ൻ ബെ​​ന്യാ​​മി​​ന് നി​​ര​​വ​​ധി അ​​വാ​​ർ​​ഡു​​ക​​ളും അം​​ഗീ​​കാ​​ര​​ങ്ങ​​ളും നേ​​ടി​​ക്കൊ​​ടു​​ത്ത നോ​​വ​​ലാ​​ണ് ‘ആ​​ടു​​ജീ​​വി​​തം’. ഇ​​തി​​ന​​കം നി​​ര​​വ​​ധി എ​​ഡി​​ഷ​​നു​​ക​​ൾ പു​​റ​​ത്തി​​റ​​ങ്ങി​​യ നോ​​വ​​ലി​​നെ ഉ​​പ​​ജീ​​വി​​ച്ച് ഒ​​രു സി​​നി​​മ​​​യൊ​​രു​​ക്കാ​​ൻ സം​​വി​​ധാ​​​യ​​ക​​ൻ ബ്ലെ​​സി ഒ​​രു​​ങ്ങി​​യി​​ട്ട് ദ​​ശ​​ക​​ത്തി​​ല​​ധി​​ക​​മാ​​യി. പൃ​​​ഥ്വി​​​രാ​​​ജ് സു​​​കു​​​മാ​​​ര​​​നെ നാ​​​യ​​​ക​​​നാ​​​ക്കി പ്ര​​ഖ്യാ​​പി​​ച്ച സി​​നി​​മ​​യു​​ടെ ചി​​ത്രീ​​ക​​ര​​ണം പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ പ​​ല​​കാ​​ര​​ണ​​ങ്ങ​​ളാ​​ൽ വൈ​​കി. ഇ​​പ്പോ​​ഴി​​താ, ചി​​ത്ര​​ത്തി​​ന്റെ റി​​ലീ​​സ് തീ​​യ​​തി പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് അ​​ണി​​യ​​റ പ്ര​​വ​​ർ​​ത്ത​​ക​​ർ. ചി​​ത്ര​​ത്തി​​ന്റെ ഫ​​​സ്റ്റ് ലു​​​ക് പോ​​​സ്റ്റ​​​റു​​​ക​​​ൾ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​​ട​​​ൻ പ്ര​​​ഭാ​​​സ് ത​​​ന്റെ ഒ​​​ഫീഷ്യ​​​ൽ ഫേ​​​സ്ബു​​​ക് അ​​​ക്കൗ​​​ണ്ട് വ​​​ഴി​ റി​​​ലീ​​​സ് ചെ​​​യ്തു. പി​​​ന്നാ​​​ലെ ​പൃ​​​ഥ്വി​​​രാ​​​ജ് അ​​​ട​​​ക്കം സി​​​നി​​​മാ സാം​​​സ്കാ​​​രി​​​ക രം​​​ഗ​​​ത്തെ നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​ർ പോ​​​സ്റ്റ​​​റു​​​ക​​​ൾ സ​മൂ​​​ഹ​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ​​​ങ്കു​​​വെ​​​ച്ചു.

പ്രേ​​​ക്ഷ​​​ക​​​ർ ഏ​​​റെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന സി​​​നി​​​മ​​​യാ​​​ണ് ‘ആ​​​ടു​​​ജീ​​​വി​​​തം’. മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് ഏ​​​റെ സു​​​പ​​​രി​​​ചി​ത​​​മാ​​​യ ഈ ​​​അ​​​തി​​​ജീ​​​വ​​​ന ക​​​ഥ ബി​​​ഗ്സ്ക്രീ​​​നി​​​ൽ പു​​​ത്ത​​​ൻ ത​​​രം​​​ഗ​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നാ​​​ണ് സി​​​നി​​​മാ നി​​​രൂ​​​പ​​​ക​​​രു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​ൽ. മ​​​ല​​​യാ​​​ളം, ഹി​​​ന്ദി, ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക്, ക​​​ന്ന​​​ട ഭാ​​​ഷ​​​ക​​​ളി​​​ൽ പ്രേ​​​ക്ഷ​​​ക​​​രി​​​ലേ​​​ക്കെ​​​ത്തു​​​ന്ന ‘ആ​​​ടു​​​ജീ​​​വി​​​തം’ ഇ​​​തി​​​നോ​​​ട​​​കം​​​ത​​​ന്നെ നി​​​ര​​​വ​​​ധി അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലു​​​ക​​​ളി​​​ൽ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യി​​​രു​​​ന്നു.

ഏ​​​പ്രി​​​ൽ പ​​​ത്തി​​​ന് സി​​​നി​​​മ പ്രേ​​​ക്ഷ​​​ക​​​ർ​​​ക്ക് ​​മു​​​ന്നി​​​ലെ​​​ത്തും. പൃ​​​ഥ്വി​​​രാ​​​ജി​​​ന്റെ ക​​​രി​​​യ​​​റി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സി​​​നി​​​മ​​​കൂ​​​ടി​​​യാ​​​ണ് ‘ആ​​​ടു​​​ജീ​​​വി​​​തം’. ചി​​​ത്ര​​​ത്തി​​​ലെ ന​​​ജീ​​​ബ് എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​മാ​​​കാ​​​ൻ പൃ​​​ഥ്വി​​​രാ​​​ജ് ന​​​ട​​​ത്തി​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍ വ​​​ലി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് വ​​​ഴി​​​വെ​​​ച്ചി​​​രു​​​ന്നു. ജോ​​​ർ​​ഡ​​നാ​​​ണ് ചി​​​ത്ര​​​ത്തി​​​ന്റെ പ്ര​​​ധാ​​​ന ലൊ​​​ക്കേ​​​ഷ​​​ൻ. 2023 ജൂ​​​ലൈ 14നാ​​​ണ് സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്.

ഓ​​​സ്ക​​ർ അ​​​വാ​​​ർ​​​ഡ്‌ ജേ​​​താ​​​ക്ക​​​ളാ​​​യ എ.​​​ആ​​​ർ. റ​​​ഹ്മാ​​​നും റ​​​സൂ​​​ൽ പൂ​​​ക്കു​​​ട്ടി​​​യും വീ​​​ണ്ടും ഒ​​​ന്നി​​​ക്കു​​​ന്ന സി​​​നി​​​മ​​​കൂ​​​ടി​​​യാ​​​ണി​​​ത്. അ​​​മ​​​ല പോ​​​ളാ​​​ണ് ചി​​​ത്ര​​​ത്തി​​​ൽ പൃ​​​ഥ്വി​​​രാ​​​ജി​​​ന്റെ നാ​​​യി​​​ക​​​യാ​​​യെ​​​ത്തു​​​ന്ന​​​ത്. വി​​​ഷ്വ​​​ൽ റൊ​​​മാ​​​ൻ​​​സി​​​ന്റെ ബാ​​​ന​​​റി​​​ലാ​​​ണ് ചി​​​ത്രം ബി​​​ഗ്സ്ക്രീ​​​നി​​​ലെ​​​ത്തു​​​ക.

ഹോ​​​ളി​​​വു​​​ഡ് താ​​​രം ജി​​​മ്മി ജീ​​​ൻ ലൂ​​​യി​​​സ്, കെ.​​​ആ​​​ർ. ഗോ​​​കു​​​ൽ, പ്ര​​​ശ​​​സ്ത അ​​​റ​​​ബ് അ​​​ഭി​​​നേ​​​താ​​​ക്ക​​​ളാ​​​യ താ​​​ലി​​​ബ് അ​​​ൽ ബ​​​ലൂ​​​ഷി, റി​​​ക്കാ​​​ബി തു​​​ട​​​ങ്ങി​​​യ​​​വ​​​രും ചി​​​ത്ര​​​ത്തി​​​ൽ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നു​​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Big ScreenThe Got Life
News Summary - The Got Life on the Big Screen
Next Story