Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightസ്​മിനു സിജോ...

സ്​മിനു സിജോ തിളങ്ങുന്നു, 'സ്വന്തം വീട്ടിലെ ചേച്ചി'യായി...

text_fields
bookmark_border
sminu sijo
cancel
camera_alt

സ്​മിനു സിജോ. കടപ്പാട്​-ഡിജി ആൽബി ജൂനിയർ ഫോ​ട്ടോഗ്രഫി

കുടുംബത്തിലെ തീരുമാനങ്ങളിൽ ബോൾഡായി അഭിപ്രായം പറയുന്ന, ഭർത്താവിനെയും മക്കളെയും സഹോദരങ്ങളെയും വരച്ച വരയിൽ നിർത്തുന്ന ചേച്ചി. ഇത്തരമൊരു റോൾ വന്നാൽ സംവിധായകരുടെ മനസ്സിലേക്ക്​ ആദ്യമോടിയെത്തുന്ന രൂപങ്ങളിലൊന്നായി മാറിയിട്ടുണ്ട്​ സ്​മിനു സിജോ. 'കെട്ട്യോളാണെന്‍റെ മാലാഖ'യിൽ സ്ലീവാച്ചന്‍റെ പെങ്ങളായ അന്നേച്ചി, 'ഓപ്പറേഷൻ ജാവ'യിലെ ആന്‍റണിയുടെ 'തഗ്​' പറയുന്ന അമ്മച്ചി, 'നായാട്ടി'ലെ ജോജു ജോർജിന്‍റെ ഭാര്യവേഷം, 'ഭ്രമ'ത്തിലെ ലോട്ടറി ടിക്കറ്റ്​ വിൽപ്പനക്കാരി, 'യുവ'ത്തിലെ നഴ്‌സ്​ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ തന്‍റെ കൈകളിൽ ഇത്തരം വേഷങ്ങൾ ഭദ്രമാണെന്ന്​ തെളിയിച്ചിട്ടുണ്ട്​ സ്​മിനു.

പ്രേക്ഷകർ ഒന്നടങ്കം സ്​മിനുവിനെ കാണു​േമ്പാൾ പറയുന്നത്​ ഇതാണ്​-'ഞങ്ങളുടെ വീട്ടിലുണ്ട്​ ഇങ്ങനെയൊരു ചേച്ചി' എന്ന്​. മലയാള സിനിമയിൽ എത്താൻ എന്തേ വൈകിയെന്നാണ് സ്​മിനുവിനോട്​ എല്ലാവരും ചോദിക്കുന്നത്​. 'എല്ലാത്തിനും അതി​​േന്‍റതായ സമയമുണ്ട്​ ദാസാ' എന്നായിരിക്കും ചിരിയോടെയുള്ള സ്​മിനുവിന്‍റെ മറുപടി.


പഠിക്കു​േമ്പാൾ പേരിനുപോലും സ്​റ്റേജിൽ കയറിയിരുന്നില്ല

സ്കൂളിൽ പഠിക്കുന്ന കാലത്ത് സംസ്ഥാന ജൂനിയർ ഹാൻഡ്ബാൾ ടീമിൽ അംഗമായിരുന്നു സ്​മിനു. ജാവലിൻ ത്രോയിലും ഷോട്ട് പുട്ടിലുമൊക്കെ പങ്കെടുത്തിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ജമ്മു-കശ്മീരിൽ നടന്ന മത്സരത്തിലും തുടർന്ന് പഞ്ചാബ്, ഭിലായ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും പോയിട്ടുണ്ട്​. നാലുവർഷമാണ്​ കേരള ടീമിൽ ഉണ്ടായിരുന്നത്​. സ്​കൂൾ, കോളജ്​ പഠനകാലത്തൊന്നും മോണോആക്​ടിനോ നാടകത്തിനോ വേണ്ടി പേരിനുപോലും വേദിയിൽ കയറിയിട്ടില്ലാത്ത ആളാണ്​ താനെന്ന്​ സ്​മിനു പറയുന്നു. അന്നൊക്കെ മൈക്ക്​ കണ്ടാൽ തന്നെ ദേഹം വിറക്കും. പഠനവും വിവാഹവും കഴിഞ്ഞ്​ കുടുംബത്തോടൊപ്പം കഴിയുകയും ഭർത്താവിനെ ബിസിനസിൽ സഹായിക്കുകയും ചെയ്​ത്​ വരുന്നതി​നിടെയായിരുന്നു വളരെ യാദൃശ്​ചികമായി സിനിമയിലേക്കുള്ള അരങ്ങേറ്റം.

'സ്​കൂൾ ബസ്​' എന്ന സിനിമയിലെ ഒരുവേഷത്തിന്​ വേണ്ടി റോഷൻ ആ​ൻഡ്രൂസ്​ ഒരാളെ അന്വേഷിക്കുന്നു​ണ്ടെന്നറിഞ്ഞ്​ കൂട്ടുകാരി ഷാന്‍റിയാണ്​ സഹസംവിധായകൻ ആന്‍റണി സോണിക്ക്​ സ്​മിനുവിന്‍റെ ഫോ​ട്ടോ കൊടുത്തത്​. ആദ്യം എതിർത്തെങ്കിലും ഷാന്‍റിയുടെയും ഭർത്താവിന്‍റെയും മക്കളുടെയും നിർബന്ധപ്രകാരം റോഷനെ കാണാൻ പോകുകയും അദ്ദേഹം കൂടി ധൈര്യം നൽകിയതോടെ അഭിനയിക്കുകയുമായിരുന്നു. തുടർന്നാണ് സത്യൻ അന്തിക്കാട്​ സംവിധാനം ചെയ്​ത​ 'ഞാൻ പ്രകാശ'നിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയത്​. പി​െന്നയങ്ങോട്ട്​ നിരവധി ചിത്രങ്ങൾ. അതിൽ പലതും ഹിറ്റ്​.

യാദൃശ്​ചികമായാണ്​ സിനിമയിൽ എത്തിയതെങ്കിലും സിനിമയുടെ കഥയെയും ത​െൻറ കഥാപാത്രത്തെയും താൻ ഇടപഴകുന്ന കഥാപാത്രങ്ങളെയും കുറിച്ച്​ മനസിലാക്കി ഗൃഹപാഠം ചെയ്യാൻ ശ്രമിക്കാറുണ്ടെന്ന്​ സ്​മിനു പറയുന്ന​ു. സംവിധായകനും സഹതാരങ്ങളും നൽക​ുന്ന ഉപദേശങ്ങളും നിർദേശങ്ങളും കൂടുതൽ സഹായം നൽകാറുമുണ്ട്​. ആദ്യ സിനിമ മുതലേ എല്ലാവരും വലിയ പിന്തുണ നല്‍കിയെന്നും സ്​മിനു പറയുന്നു.

ദൂരെ നിന്ന്​ ആരാധിച്ചിരുന്ന താരങ്ങൾക്കൊപ്പം സ്​​ക്രീനിൽ

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്​, ആസിഫ്​ അലി തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിന്‍റെ സ​ന്തോഷത്തിലാണ്​ സ്​മിനു. വള​െര അകലെ നിന്ന്​ ആരാധിച്ചിരുന്ന മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സ്​ക്രീനിൽ പ്രത്യക്ഷപ്പെട്ടാൻ സാധിച്ചതിനെ സ്വപ്​നസാക്ഷാത്​കാരമായാണ്​ സ്​മിനു കരുതുന്നത്​. മമ്മൂട്ടിക്കൊപ്പം 'ദ പ്രീസ്റ്റ്' എന്ന സിനിമയിലാണ്​ അഭിനയിച്ചത്​. മമ്മൂക്കയോട് സംസാരിക്കാന്‍ പോലും ധൈര്യമില്ലാതെ നിന്ന തന്നോട് 'കെട്ട്യോളാണെന്‍റെ മാലാഖ'യിലെ അഭിനയം നന്നായിരുന്നു എന്ന് അദ്ദേഹം പറഞ്ഞ നിമിഷം ഓസ്‌കര്‍ കിട്ടിയ സന്തോഷം ആയിരുന്നു എന്ന് സ്​മിനു പറയുന്നു. മോഹൻലാലിനൊപ്പം 'ആറാട്ട്​' എന്ന സിനിമയിൽ​ അഭിനയിക്കാൻ കഴിഞ്ഞതും സ്​മിനു ഭാഗ്യമായി കാണുന്നു​.

'ആറാട്ടി'ല്‍ റിയാസ് ഖാന്‍റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്​. 'വലിയ ഡയലോഗുകള്‍ ഇല്ലെങ്കിലും ലാലേട്ടനുമായുള്ള ചെറിയ ഡയലോഗുകള്‍ ഉണ്ട്. തുടക്കത്തില്‍ തന്നെ മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കണക്കാക്കുന്നു. ലാലേട്ടന്‍റെ ഡാന്‍സും അഭിനയവും ഒരു രക്ഷയുമില്ല' -സ്മിനു പറയുന്നു.

സ്​മിനു സി​ജോയും കുടുംബവും

വീട്ടിലെ പോലെ തന്നെ സ്​ക്രീനിൽ

സ്​മിനു സിനിമയില്‍ അഭിനയിക്കുന്നതേയില്ല എന്നാണ്​ വീട്ടുകാരും ബന്ധുക്കളും പറയുന്നത്​. വീട്ടില്‍ എങ്ങനെയാണോ അതൊക്കെ തന്നെയാണ്​ സ്​മിനു സിനിമയിലും കാണിക്കുന്നത്​. 'ചേച്ചി അഭിനയിക്കേണ്ടതില്ലല്ലോ, വീട്ടിലെ സ്വഭാവം കാണിച്ചാല്‍ പോരെ' എന്ന്​ കസിൻസൊക്കെ പറയും. 'കെട്ട്യോളാണെന്‍റെ മാലാഖ' തിയറ്ററില്‍ കാണാന്‍ കുടുംബക്കാരെല്ലാം ഒരുമിച്ചാണ്​ പോയത്​. തന്‍റെ സീനുകള്‍ കണ്ട് ബാക്കിയെല്ലാവരും ചിരി നിര്‍ത്തിയിട്ടും നാത്തൂന്‍ ചിരി നിര്‍ത്തിയില്ലെന്ന്​ സ്​മിനു പറയുന്നു. 'ആ സിനിമയില്‍ ചെയ്യുന്നതെല്ലാം ഞാൻ വീട്ടിലും ചെയ്യുന്നതായത്​ കൊണ്ടാണത്​.

പ്രേക്ഷകർ അവരിൽ ഒരാളായി കണ്ട്​ ഓരോ വേഷത്തെ കുറിച്ചും അഭിനന്ദിക്കു​േമ്പാൾ വലിയ സന്തോഷം തോന്നും. കഥാപാത്രത്തിന്‍റെ വലിപ്പം നോക്കിയല്ല തെരഞ്ഞെടുക്കുന്നത്​. അഭിനയിക്കാന്‍ കഴിയുമോ എന്നാണ്​ നോക്കുന്നത്​. ചെറിയ കഥാപാത്രമായാലും അത് നന്നായി ചെയ്യണമെന്നാണ്​ ആഗ്രഹം. കുടുംബവേഷങ്ങള്‍ മാത്രമായി സെലക്ട് ചെയ്യുന്നതല്ല. ഈ ഒരു ടൈപ്പ് വേഷങ്ങളാണ് കൂടുതല്‍ വരുന്നത്. ഇപ്പോള്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാൻ ആഗ്രഹമുണ്ട്​'- സ്​മിനു പറയുന്നു.

യഥാർഥ ജീവിതത്തിലും ബോൾഡ്​

യഥാർഥ ജീവിതത്തിലും സ്​മിനു നല്ല ബോൾഡാണ്​. 'ഞാന്‍ സങ്കടപ്പെടുന്നത് കണ്ട് അങ്ങനെ മറ്റാരും സുഖിക്കണ്ട' എന്ന പോളിസിയാണുള്ളത്​. എനിക്ക് എന്‍റെ കുടുംബം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. കുടുംബത്തില്‍ നിന്നു കിട്ടുന്ന സന്തോഷം വേറെ എവിടെ നിന്നും കിട്ടില്ല'- സ്​മിനു പറയുന്നു. ചങ്ങനാശേരിയിലാണ്​ സ്​മിനുവും കുടുംബവും താമസിക്കുന്നത്​.

ഭർത്താവ്​ സിജോ ബിസിനസുകാരനാണ്​. മകൾ സാൻഡ്രയും മകൻ സെബിനും വിദ്യാർഥികളാണ്​. 'കെട്ട്യോളാണെന്‍റെ മാലാഖ'യില്‍ സ്മിനുവിന്‍റെ കഥാപാത്രത്തിന്റെ മകളായി അഭിനയിച്ചത്​ സാന്‍ഡ്രയാണ്​. ആറാട്ട്, പ്രിയന്‍ ഓട്ടത്തിലാണ്, മെമ്പര്‍ രമേശന്‍ വാര്‍ഡ് ഒമ്പത്, മധുരം തുടങ്ങിയവയാണ്​ ഇനി പുറത്തിറങ്ങാനുള്ള സ്​മിനുവിന്‍റെ സിനിമകൾ. ഒരു ആഗ്രഹവും സ്​മിനു പങ്കുവെക്കുന്നു-'ദുൽഖർ സൽമാന്‍റെയും പ്രണവ്​ മോഹൻലാലിന്‍റെയും ക​ൂടെ അഭിനയിക്കണം'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsmalayalam moviesSminu Sijo
News Summary - Sminu Sijo says about real life and reel life
Next Story