വാഷിങ്ടൺ: ഹോളിവുഡ് നടൻ ജോണി ഡെപ്പും മുൻ ഭാര്യ ആംബർ ഹേഡും തമ്മിലെ കേസിൽ വീണ്ടും വിചാരണയുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ആംബർ ഹേഡിനെതിരെ മാനനഷ്ടത്തിനാണ് ഡെപ്പ് കേസ് നൽകിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് താരം അടുത്തയാഴ്ച തന്‍റെ നിലപാട് സ്വീകരിക്കുമെന്ന് ഡെപ്പിന്റെ ലീഗൽ ടീം അറിയിച്ചു.
മെയ് 27ന് കേസിന്‍റെ അവസാന വാദം നടക്കുമെന്ന് ജഡ്ജി പെന്നി അസ്കാർട്ട് പറഞ്ഞു. വിചാരണക്ക് അനാട്ടമി വിദഗ്ധനെയും ഐ.പി.വി വിദഗ്ധനെയും സാക്ഷികളാക്കുമെന്നും അദ്ദേഹം അറിയിച്ചു.
'ദി വാഷിങ്ടൺ പോസ്റ്റിന്' വേണ്ടി ഹേഡ് എഴുതിയ കുറിപ്പിൽ താൻ ഗാർഹിക പീഡനത്തിരയായിട്ടുണ്ടെന്ന് പരാമർശിച്ചിരുന്നു. ഡെപ്പിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അതിന് ശേഷം തന്‍റെ കരിയർ അവതാളത്തിലായെന്നും സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും ഹേഡിനെതിരെ ഡെപ്പ് ആരോപിച്ചിരുന്നു.
തന്നെ അപകീർത്തിപ്പെടുതിയതിന് ഡെപ്പ് ഹേഡിനെതിരെ 50 ദശലക്ഷം ഡോളറിന്റെ മാനനഷ്ടക്കേസാണ് നൽകിയത്.