എമ്മി പുരസ്കാരം പ്രഖ്യാപിച്ചു; 13 പുരസ്കാരങ്ങളുമായി കോമഡി പരമ്പര 'ദി സ്റ്റുഡിയോ' ഒന്നാമത്
text_fields77ാമത് എമ്മി അവാർഡ് പ്രഖ്യാപിച്ചു. ലോസ് ആഞ്ജൽസിലെ പീകോക്ക് തിയറ്ററിൽ ഞായറാഴ്ച നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. 13 പുരസ്കാരങ്ങളുമായി സെത് റോഗന്‍റെ കോമഡി ടെലിവിഷൻ പരമ്പരയായ ദി സ്റ്റുഡിയോ വമ്പൻ നേട്ടം സ്വന്തമാക്കി.
സെവറനിലെ പ്രകടനത്തിന് ട്രാമെൽ ടിൽമാനും ബ്രിട് ലോവറും പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി 15 വയസുകാരനായ ഓവെൻ കൂപ്പറും ചരിത്രത്തിൽ ഇടം പിടിച്ചു. ഏറ്റവും കൂടുതൽ നോമിനേറ്റ് ചെയ്ത സീരീസുകളിൽ സെവെറൻ ഒന്നാമതായി. സ്റ്റുഡിയോ, സെവെറൻസ് സീരീസുകളിലൂടെ ആപ്പിൾ ടി വി പുരസ്കാര വേദിയിൽ തിളങ്ങി.
കൊമേഡിയനായ നാറ്റേ ബർഗാഡ്സെ ആയിരുന്നു എമ്മി പുരസ്കാര ചടങ്ങിലെ അവതാരകൻ. സി.ബി.എസിലാണ് പരിപാടി ടെലികാസ്റ്റ് ചെയ്തത്. ഇന്ത്യയിൽ ജിയോ ഹോട്സ്റ്റാറിലും.
പുരസ്കാര വിജയികൾ
- മികച്ച ഡ്രാമാ സീരീസ്: ദി പിറ്റ്
- മികച്ച ഡ്രാമാ സീരീസ് നടൻ: നോവാ വെയ്‍ൽ
- മികച്ച കോമഡി സീരീസ്: ദി സ്റ്റുഡിയോ
- ആന്തോളജി സീരീസ്: അഡോളസൻസ്
- മികച്ച അഭിമുഖ പരമ്പര: ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബർട്ട്
- ആന്തോളജി സീരീസിലെ മികച്ച നടൻ: സ്റ്റീഫൻ ഗ്രഹാം(അഡോളസൻസ്)
- മികച്ച നടി-ക്രിസ്റ്റിൻ മിലിയോട്ടി(ദി പെൻഗ്വിൻ)
- മികച്ച റിയാലിറ്റി മത്സരം- ദി ട്രെയിറ്റേഴ്സ്
- മികച്ച ഡ്രാമാ സീരീസ് നടി- ബ്രിട്ട് ലോവർ(സെവറൻസ്)
- മികച്ച കോമഡി സീരീസ് നടി- ജീൻ സ്മാർട്ട് (ഹാക്സ്)
- കോമഡി സീരീസ് മുഖ്യ കഥാപാത്രം- സെത് റോഗൻ (ദി സ്റ്റുഡിയോ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

