Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightപ്രശസ്ത ഹരിയാൻവി നടി...

പ്രശസ്ത ഹരിയാൻവി നടി ദിവ്യാങ്ക സിരോഹി അന്തരിച്ചു

text_fields
bookmark_border
Divyanka Sirohi
cancel

ന്യൂഡൽഹി: പ്രശസ്ത ഹരിയാൻവി നടിദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദിവ്യാങ്കക്ക് ഇൻസ്റ്റാഗ്രാമിൽ 1.3 മില്യണിലധികം ഫോളോവേഴ്സാണുണ്ടായിരുന്നത്.

ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക, ഹരിയാൻവി സംഗീത രംഗത്തെ തന്റെ സംഭാവനകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിവ്യാങ്ക 50-ലധികം ഹരിയാൻവി ഗാനങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയോടെ ദിവ്യാങ്കയുടെ ആരോഗ്യനില പെട്ടെന്ന് മോശമാകുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കുടുംബാംഗങ്ങൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിലുള്ള മോക്ഷ സ്ഥൽ ഹിന്ദനിൽ വെച്ച് ദിവ്യാങ്കയുടെ അന്ത്യകർമങ്ങൾ നടന്നു.

അമ്പതിലധികം ഹരിയാൻവി ഗാനങ്ങളിൽ താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകൻ മാസൂം ശർമ്മയോടൊപ്പമുള്ള ദിവ്യാങ്കയുടെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും ദിവ്യാങ്കക്ക് വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നു.

ദിവ്യാങ്കയുടെ വിയോഗ വാർത്ത പുറത്തുവന്നതോടെ, സാമൂഹിക മാധ്യമങ്ങളിലൂ​ടെ ആരാധകർ പ്രതികരണവുമായി രംഗത്തെത്തി. അവർ പോയി എന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് പലരും എഴുതി. ദിവ്യാങ്ക ഇൻസ്റ്റാഗ്രാമിൽ ഫാഷൻ, വർക്ക് ക്ലിപ്പുകൾ, ലളിതമായ ദൈനംദിന റീലുകൾ എന്നിവയായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. ഇക്കഴിഞ്ഞ മാർച്ച് 19 നാണ് ദിവ്യാങ്ക അവസാനമായി തന്റെ ഫോട്ടോ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തതത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actressInstagramInfluencers
News Summary - Divyanka Sirohi dies: What was the Haryanvi actress and influencer's last post on Instagram?
Next Story