Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_right'' എന്‍റെ 'റോമൻസ്'...

'' എന്‍റെ 'റോമൻസ്' സിനിമക്കെതിരെ എന്തൊക്കെ പുകിൽ ആയിരുന്നു ! അഭയ വധക്കേസിന്‍റെ പശ്ചാതലത്തിൽ പ്രതികരണവുമായി സംവിധായകൻ ബോബൻ സാമുവൽ

text_fields
bookmark_border
Boban Samuel
cancel

സിസ്റ്റർ അഭയ വധക്കേസിൽ ഫാദർ തേമസ്​ കോട്ടൂരിനും സിസ്റ്റർ സെഫിക്കും​ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടതിനു പിന്നാലെ, പ്രതികരണവുമായി സംവിധായകൻ ബോബൻ സാമുവൽ. റോമൻസ് എന്ന ചിത്രത്തിൽ രണ്ടു കള്ളൻമാരെ പുരോഹിത കഥാപാത്രങ്ങളായി അവതരിപ്പിച്ചതിന്‍റെ പേരിൽ ബോബൻ സാമുവലിനെതിരേ വ്യാപകമായ വിമർശനം ഉയർന്നതാണ്​ സംവിധായകൻ ഫേസ്​ബുക്കിൽ ഓർമിപ്പിക്കുന്നത്​.


പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്‍റെയോ കുലമഹിമയു‌ടെ ആവിശ്യമില്ല 'മനഃസാക്ഷി'എന്നൊന്ന് ഉണ്ടായാൽ മതിയെന്നും ഇപ്പോൾ ബിഷപ്പ് ഉൾപ്പെടെ കള്ളനെ വാഴ്ത്തുകയാണെന്നും ബോബൻ സാമുവൽ പറയുന്നു.


ബോബൻ സാമുവലിന്‍റെ ഫേസ്​ബുക്ക്​ കുറിപ്പ് :

എന്‍റെ റോമൻസ് എന്ന സിനിമയിൽ രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു. ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്‍റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല 'മനഃസാക്ഷി'എന്നൊന്ന് ഉണ്ടായാൽ മതി. കാലമേ നന്ദി.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boban Samuel
Next Story