Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightചെക്ക്​ കേസിൽ നടൻ...

ചെക്ക്​ കേസിൽ നടൻ റിസബാവക്ക്​ അറസ്​റ്റ്​ വാറൻറ്

text_fields
bookmark_border
ചെക്ക്​ കേസിൽ നടൻ റിസബാവക്ക്​ അറസ്​റ്റ്​ വാറൻറ്
cancel

കൊ​ച്ചി: ചെ​ക്ക്​ കേ​സി​ൽ സി​നി​മ ന​ട​ൻ റി​സ​ബാ​വ​യെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. എ​ള​മ​ക്ക​ര സ്വ​ദേ​ശി സാ​ദി​ഖി​ന്​ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന 11 ല​ക്ഷം രൂ​പ സ​മ​യപ​രി​ധി ക​ഴി​ഞ്ഞി​ട്ടും ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​സ​ബാ​വ​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ വാ​റ​ൻ​റ്​​ പു​റ​പ്പെ​ടു​വി​ച്ച​ത്.

2014 ലാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. പ​രാ​തി​ക്കാ​ര​നാ​യ സാ​ദി​ഖി​െൻറ മ​ക​നും റി​സ​ബാ​വ​യു​ടെ മ​ക​ളു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്നു. ഈ ​പ​രി​ച​യ​ത്തി​ൽ റി​സ​ബാ​വ 11 ല​ക്ഷം രൂ​പ സാ​ദി​ഖി​ൽ​നി​ന്ന്​ ക​ടം വാ​ങ്ങി. പ​ല​ത​വ​ണ പ​ണം ചോ​ദി​ച്ചെ​ങ്കി​ലും മ​ട​ക്കി ന​ൽ​കിയി​ല്ല. ഒ​ടു​വി​ൽ റി​സ​ബാ​വ ന​ൽ​കി​യ ചെ​ക്ക്​ മ​ട​ങ്ങി. തു​ട​ർ​ന്നാ​ണ്​ സാ​ദി​ഖ്​ കേ​സ്​ ന​ൽ​കി​യ​ത്.

2018ൽ ​കോ​ട​തി റി​സ​ബാ​വ​യെ മൂ​ന്ന്​ മാ​സം ത​ട​വി​നും 11 ല​ക്ഷം രൂ​പ പി​ഴ​ക്കും ശി​ക്ഷി​ച്ചി​രു​ന്നു. അ​പ്പീ​ലി​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ശി​ക്ഷ 11 ല​ക്ഷം രൂ​പ പി​ഴ മാ​ത്ര​മാ​ക്കി കു​റ​ച്ചു. പ​ണം ന​ൽ​കാ​ൻ ആ​റ്​ മാ​സ​ത്തെ സാ​വ​കാ​ശ​വും ന​ൽ​കി. ഈ ​കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheque caseactor risabava
Next Story