Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫവാദ് ഖാൻ സീരീസ് വിവാദം: പാകിസ്താൻ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യരുതെന്ന് നെറ്റ്ഫ്ലിക്സിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

text_fields
bookmark_border
ഫവാദ് ഖാൻ സീരീസ് വിവാദം: പാകിസ്താൻ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യരുതെന്ന് നെറ്റ്ഫ്ലിക്സിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
cancel

ന്യൂഡൽഹി: പാക്കിസ്താനിൽ നിന്നുള്ള ഉള്ളടക്കങ്ങൾ ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ നെറ്റ്ഫ്ലിക്സിന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കർശന നിർദ്ദേശം നൽകി. 2025 മെയ് 8ന് ഈ വിഷയത്തിൽ പുറത്തിറക്കിയ മാർഗ നിർദ്ദേശം ആവർത്തിച്ചുകൊണ്ടാണ് മന്ത്രാലയത്തിന്റെ പുതിയ നടപടി.

പാകിസ്താൻ വെബ് സീരീസായ 'ജോ ബച്ചേ ഹേ സംഗ് സമേത് ലോ' ഇന്ത്യയിൽ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മന്ത്രാലയത്തിന് നിരവധി പരാതികളും നിവേദനങ്ങളും ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇടപെടൽ. കഴിഞ്ഞ വർഷം മെയ് 8ന് ഇന്ത്യയുടെ മൂന്ന് ദിവസത്തെ 'ഓപ്പറേഷൻ സിന്ദൂർ' നടക്കുന്നതിനിടെയാണ്, പാക്കിസ്താനിൽ നിന്നുള്ള ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്കും മീഡിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾക്കും മന്ത്രാലയം നിർദ്ദേശം നൽകിയത്.

കഴിഞ്ഞ വർഷം ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണം ചൂണ്ടിക്കാട്ടിയ മന്ത്രാലയം, ഇന്ത്യയിലുണ്ടായ പല ഭീകരാക്രമണങ്ങൾക്കും പാക്കിസ്താൻ കേന്ദ്രീകരിച്ചുള്ള ഔദ്യോഗികവും അല്ലാത്തതുമായ സംഘടനകളുമായി അതിർത്തി കടന്നുള്ള ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു പ്രണയ നാടക പരമ്പരയായ 'ജോ ബച്ചേ ഹേ സംഗ് സമേത് ലോ' നെറ്റ്ഫ്ലിക്സിന്റെ ആദ്യത്തെ പാക്കിസ്താൻ ഒറിജിനൽ പ്രൊഡക്ഷനാണ്. 2026 ഡിസംബർ 4നാണ് ഇത് പ്രീമിയർ ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ, ഇന്ത്യൻ ചലച്ചിത്ര സംഘടനകളായ ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷനും (AICWA) ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും (FWICE) ഈ സീരീസ് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സീരീസിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് എ.ഐ.സി.ഡബ്ല്യു.എയും എഫ്.ഡബ്ല്യു.ഐ.സി.ഇയും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഷോ ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇരു സംഘടനകളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

നിരോധന ആവശ്യത്തെ വിമർശിച്ച് പാക്കിസ്താൻ മന്ത്രി

ഇന്ത്യൻ സിനിമാ സംഘടനകളുടെ ആവശ്യത്തോട് പ്രതികരിച്ച പാക്കിസ്താൻ ആസൂത്രണ മന്ത്രി അഹ്സൻ ഇഖ്ബാൽ, കലയെയും സംസ്കാരത്തെയും കായിക വിനോദങ്ങളെയും എന്തിനാണ് രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് എക്സിൽ ചോദിച്ചു. നെറ്റ്ഫ്ലിക്സിന്റെ ആദ്യത്തെ പാക്കിസ്താൻ ഒറിജിനൽ സീരീസ് എന്ന നിലയിൽ, പാക്കിസ്താന്‍റെ നാടക വ്യവസായത്തിനും സാംസ്കാരിക കയറ്റുമതിക്കും ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് മറ്റൊരു പോസ്റ്റിൽ അഹ്സൻ വിശേഷിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Centre warns Netflix not to stream Pakistani content
Next Story