Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമോഹൻലാലിന്​...

മോഹൻലാലിന്​ പിറന്നാളാശംസ നേർന്ന്​ യുവരാജ്​ സിങ്​

text_fields
bookmark_border
Yuvraj Singh-Mohanlal
cancel

ന്യൂഡൽഹി: മലയാളത്തിന്‍റെ നടനവിസ്​മയം മോഹൻലാലിന്​ പിറന്നാളാശംസ നേർന്ന്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം യുവരാജ്​ സിങ്​. 61ാം പിറന്നാഘോഷിക്കുന്ന ലാലിന്​ ട്വിറ്ററിലൂടെയാണ്​ യുവിയുടെ പിറന്നാൾ ആശംസാ സന്ദേശം.

'മോഹൻലാൽ സാറിന്​ ആഹ്ലാദഭരിതമായ പിറന്നാൾ ആശംസകൾ. മികച്ച ആരോഗ്യവും എക്കാലവും നീണ്ടുനിൽക്കുന്ന വിജയവും നേരുന്നു. എന്‍റെ എല്ലാ ആശംസകളും' -യുവി ട്വിറ്ററിൽ കുറിച്ചു.


അരമണിക്കൂറിനകം 5000ത്തിലേറെ പേർ ട്വീറ്റ്​ ലൈക്​ ചെയ്​തിട്ടുണ്ട്​. ട്വിറ്ററിൽ മോഹൻലാലിന്​ 63 ലക്ഷവും യുവരാജിന്​ 52 ലക്ഷവും ഫോളോവേഴ്​സാണുള്ളത്​.

Show Full Article
TAGS:Yuvraj Singh Mohanlal Mohanlal Birthday 
News Summary - Yuvraj Singh Wishes Birthday Greetings to Mohanlal
Next Story