'ആസിഫ് നിങ്ങള്‍ എന്തൊരു മനുഷ്യനാണ്'? സ്നേഹാനുഭവ കുറിപ്പുമായി യുവനടന്‍ അക്ഷയ് അജിത്ത്
text_fieldsനടന്‍ ആസിഫ് അലിയുമായുള്ള സ്നേഹാനുഭവ കുറിപ്പുമായി സംവിധായകനും നടനുമായ അക്ഷയ് അജിത്ത്. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച 'അടിയോസ് അമിഗോ' എന്ന ചിത്രത്തില്‍ ആസിഫിനൊപ്പം അഭിനയിച്ച നടനാണ് അക്ഷയ് അജിത്ത്. ഒട്ടേറെ കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനായ അക്ഷയ് ആസിഫ് അലിയുമായുള്ള തന്‍റെ അനുഭവം പങ്കിടുകയാണ്.
'ആസിഫ് താങ്കള്‍ എന്തൊരു നല്ല മനുഷ്യനാണ്. സ്നേഹം മാത്രം നിറയുന്ന ഒരു സൗഹൃദം താങ്കള്‍ കാത്തുസൂക്ഷിക്കുന്നു. സഹപ്രവര്‍ത്തകരോട് ഇത്രയേറെ കരുതലോടെ പെരുമാറുന്ന ഒരു യുവനടനുണ്ടോ എന്ന് സംശയമാണ്. ഞാന്‍ 'അടിയോസ് അമിഗോ' എന്ന ചിത്രത്തിലാണ് ആസിഫുമായി ഒന്നിക്കുന്നത്. അദ്ദേഹം എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. താരജാഡയില്ലാതെ ഒരു സഹോദരനോടെന്ന പോലെ പെരുമാറി.
അഭിനയത്തിനിടയിലെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം തിരുത്തി തന്നു. എന്നോട് മാത്രമല്ല എല്ലാവരോടും ആസിഫ് അങ്ങനെയായിരുന്നു. സിനിമ പോലെ ഒരു വര്‍ണ്ണപ്പകിട്ടില്‍ നിൽക്കുന്നയാള്‍ക്ക് എങ്ങനെയാണ് ഇത്ര ലാളിത്യത്തോടെ പെരുമാറാനാവുക? ശരിക്കും വിസ്മയിപ്പിക്കുന്ന നടന്‍. താങ്കളോടൊപ്പമുള്ള ആ നിമിഷത്തെ ഞാന്‍ എന്നും ഹൃദയത്തോട് ചേര്‍ത്ത് വെക്കും' അക്ഷയ് അജിത്ത് പറയുന്നു. പൊതുവെ എല്ലാവരോടും സൗഹാര്‍ദ്ദമായി പെരുമാറുന്ന സ്വഭാവമാണ് ആസിഫ് അലിയുടേത്. പല താരങ്ങളും ആസിഫിനോടൊപ്പമുള്ള ഇത്തരം ഓർമകള്‍ പങ്കിട്ടിട്ടുണ്ട്.
മലയാളികൾക്ക് ഹൃദയഹാരിയായ ഒട്ടേറെ കവര്‍ സോങ്ങുകള്‍ സമ്മാനിച്ച യുവസംവിധായകനായ അക്ഷയ് അജിത്ത് ഇപ്പോൾ സിനിമയിൽ സജീവമാണ്. മലയാളം, തമഴ് തുടങ്ങി വിവിധ ഭാഷകളിൽ കവർ സോങ്ങുകൾ അക്ഷയ് ആലപിച്ചിട്ടുണ്ട്. സംവിധായകനായും, നടനായും തിളിങ്ങിയ താരം. താരം പാടി അഭിനയിച്ച കവർ സോങ്ങുകൾ പലതും വൻ ഹിറ്റായിരുന്നു. റിലീസിനൊരുങ്ങുന്ന 'കേരളാ എക്സ്പ്രസ്സ്' എന്ന ചിത്രത്തിന്‍റെ സംവിധായകൻ കൂടിയാണ് അക്ഷയ് അജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

