Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു ദിവസത്തേക്ക് 1.2 ലക്ഷം; വീട് ആഡംബര വിശ്രമ കേന്ദ്രമാക്കി ഗൗരി ഖാൻ

text_fields
bookmark_border
ഒരു ദിവസത്തേക്ക് 1.2 ലക്ഷം; വീട് ആഡംബര വിശ്രമ കേന്ദ്രമാക്കി ഗൗരി ഖാൻ
cancel

ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിൽ തിളങ്ങുന്നത് തുടരുമ്പോൾ അദ്ദേഹത്തിന്‍റെ ജീവിത പങ്കാളി ഗൗരി ഖാനും സ്വന്തം പ്രഫഷനിൽ ഉയരങ്ങൾ കീഴടക്കുകയാണ്. പ്രശസ്ത ഇന്റീരിയർ ഡിസൈനറായ ഗൗരി ഖാൻ ഹിമാചൽ പ്രദേശിലെ ഡൽഹൗസിയിലുള്ള തന്റെ വീട് പുനഃസ്ഥാപിക്കുകയും അത് ദി ചെസ്റ്റ്നട്ട് ഗ്രോവ് എന്ന ആഡംബര വിശ്രമ കേന്ദ്രമാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്.

ചെസ്റ്റ്നട്ട് ഗ്രോവ് ഇപ്പോൾ സ്വകാര്യ താമസത്തിനായി തുറന്നിരിക്കുകയാണ്. സ്വകാര്യത ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കും ഇത് അനുയോജ്യമാണ്. ഒരു ദിവസത്തേക്ക് ഒരു മുറിക്ക് 15,000 മുതൽ 25,000 രൂപ വരെയാണ് നിരക്ക്. ഒരു ദിവസത്തേക്ക് മുഴുവൻ വില്ലയും ബുക്ക് ചെയ്യണമെങ്കിൽ ഏകദേശം 1.2 ലക്ഷം രൂപയാകും.

ആറ് കിടപ്പുമുറികളുള്ള ഈ വില്ല ഗൗരിയുടെ അമ്മാവനായ തേജീന്ദർ തിവാരിയുടേതാണ്. 1933ൽ അവരുടെ മുതുമുത്തച്ഛനായ സൂരജ് ഭാൻ തിവാരിയാണ് വില്ല വാങ്ങിയത്. ഏകദേശം 8,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ എസ്റ്റേറ്റ് തലമുറകളായി ഗൗരിയുടെ കുടുംബത്തിന്റെ ഭാഗമാണ്.

ബാല്യകാലത്ത് പല വേനൽ അവധിക്കാലങ്ങളും ഗൗരി കസിൻസിനൊപ്പം ചെലവഴിച്ച വീടാണിത്. ഉയരമുള്ള പൈൻ മരങ്ങളാൽ ചുറ്റപ്പെട്ട വീട്ടിൽ വലിയ ഗ്ലാസ് ജനാലകളോടുകൂടിയ ലിവിങ് ഏരിയയുണ്ട്. വീട്ടിൽ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇന്റീരിയറിൽ മരം, കല്ല്, മൃദുവായ ഫർണിച്ചറുകൾ എന്നിവ ഉപയോഗിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - You can now stay at SRK’s wife Gauri Khan’s villa
Next Story