ഷാറൂഖ് ഖാൻ തല്ലിയിട്ടില്ലെന്ന് യോ യോ ഹണി സിങ്
text_fieldsഷാറൂഖ് ഖാനും താനും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് റാപ്പർ യോ യോ ഹണി സിങ്. ഷാറൂഖ് തന്നെ തല്ലിയിട്ടില്ലെന്നും ആരോ തെറ്റായ വിവരം പ്രചരിപ്പിച്ചതാണെന്നും ഹണി സിങ്ങിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററിയിൽ പറഞ്ഞു.
അന്ന് യു.എസിൽ സംഭവിച്ചതിനെക്കുറിച്ച് ഹണി സിങ് പറഞ്ഞത്: ‘‘ഒമ്പത് വർഷം മുമ്പ് സംഭവിച്ചത് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നു. യു.എസ് ഷോക്കിടെ ഷാറൂഖ് എന്നെ തല്ലി തല പൊട്ടിച്ചതായി ആരോ പറഞ്ഞു. ആ മനുഷ്യൻ ഒരിക്കലും എന്നെ തല്ലിയിട്ടില്ല. ഒരിക്കലും എന്റെ നേരെ കൈ ഉയർത്തില്ല, എന്നെ അദ്ദേഹത്തിന് ഇഷ്ടമാണ്.
ചികാഗോയിലേക്കുള്ള ടൂറിനിടെ എനിക്ക് എന്തോ പെർഫോമൻസിന് താൽപര്യമില്ലായിരുന്നു. എന്നോട് ഷോ ചെയ്യാൻ റെഡി ആകണമെന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. മാനേജർ വന്ന് കാര്യം തിരക്കി. തുടർന്ന് ഞാൻ ബാത്ത് റൂമിൽ പോയി ട്രിമ്മറുകൊണ്ട് തല മൊട്ടയടിച്ചു. ഇനി എങ്ങനെ സ്റ്റേജിൽ കയറുമെന്ന് ചോദിച്ചു. തൊപ്പി വെച്ച് പെർഫോം ചെയ്യാനാണ് അവർ പറഞ്ഞത്. മുടി മുറിച്ചതുകൊണ്ട് രക്ഷപ്പെടാനാകില്ല എന്ന് തോന്നിയതോടെ അവിടെയുണ്ടായിരുന്ന കപ്പെടുത്ത് ഞാന് തലക്കടിക്കുകയായിരുന്നു’’.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

