Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വർഷങ്ങൾക്കുശേഷം അമ്മയുടെ വേദിയിൽ സുരേഷ് ഗോപി
cancel

വർഷങ്ങൾക്കുശേഷം 'അമ്മ'യുടെ വേദിയിൽ സുരേഷ് ഗോപി

text_fields
bookmark_border
Listen to this Article

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വേദിയിൽ വർഷങ്ങളുടെ ഇടവേളക്കുശേഷം സുരേഷ് ഗോപിയെത്തി. ഉണർവ് എന്ന പേരിൽ സംഘടനയിലെ 'അമ്മ' ഓഫിസിൽ നടത്തിയ അംഗങ്ങളുടെ ഒത്തുചേരലും ആരോഗ്യ പരിശോധനക്യാമ്പും ചേര്‍ന്ന പരിപാടിയില്‍ മുഖ്യാതിഥിയായാണ് അദ്ദേഹമെത്തിയത്.

ജനറൽ സെക്രട്ടറി ഇടവേള ബാബു, എക്സിക്യൂട്ടിവ്​ അംഗങ്ങളായ ബാബുരാജ്, സുരഭി ലക്ഷ്മി തുടങ്ങിയവർ ചേർന്ന് പൊന്നാട അണിയിച്ച് സ്വീകരിച്ചു. വർഷങ്ങൾക്കുമുമ്പ് ഗൾഫിൽ നടത്തിയ ഒരു പരിപാടിയിലെ തർക്കത്തെത്തുടർന്നാണ് സുരേഷ് ഗോപി സംഘടനയിൽനിന്ന് വിട്ടുനിന്നത്.

'അമ്മ'യുടെ നേതൃത്വത്തില്‍ 1997ല്‍ അറേബ്യന്‍ ഡ്രീംസ് എന്ന പേരില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുക്കുകയും സുരേഷ് ഗോപിക്ക് പിഴയടക്കാൻ നോട്ടീസ് ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെ സംഘടനയിൽനിന്ന് മാറിനിൽക്കാൻ സുരേഷ് ഗോപി തീരുമാനിക്കുകയായിരുന്നു.

കൊച്ചിയിലെ 'അമ്മ' ഓഫിസിൽ നടന്ന പരിപാടിയിൽ ശ്വേത മേനോൻ, ടിനി ടോം, ജനാർദനൻ, മണിയൻ പിള്ള രാജു, സുധീർ കരമന, ലെന, സരയു തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Years later Suresh Gopi on the stage of AMMA
Next Story