ആരാധകരാണ് പ്രധാനം; യാഷ് രാവണനാകില്ല, കാരണം
text_fieldsനിതീഷ് തിവാരി ചിത്രമായ രാമായണത്തിൽ യാഷ് രാവണനാകില്ല. നടന്റെ ടീം അംഗങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രൺബീർ കപൂറും ആലിയ ഭട്ടും രാമനും സീതയുമായി എത്തുന്ന ചിത്രത്തിൽ രവണനാവാൻ യാഷിനെ സമീപിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
രാവണൻ വളരെ ചലഞ്ചിങ്ങായ കഥാപാത്രമാണെങ്കിലും ഈ വേഷം ചെയ്യില്ലെന്ന് നടന്റെ ടീമിനെ ഉദ്ധരിച്ച് ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.' യാഷ് നെഗറ്റീവ് വേഷത്തിൽ എത്തുന്നത് കാണാൻ അദ്ദേഹത്തിന്റെ ആരാധകർ ഒരിക്കലും ആഗ്രഹിക്കുന്നില്ല. രാവൺ ഒരു ശക്തനായ കഥാപാത്രമാണെങ്കിൽ പോലും അദ്ദേഹത്തിന്റെ ആരാധകർ ഇതിൽ സന്തോഷിക്കില്ല'- ടീം അംഗങ്ങൾ പറയുന്നു.
തന്റെ ആരാധകരുടെ വികാരങ്ങളെ മാനിക്കുന്നുണ്ടെന്നും അവരുടെ ഇഷ്ടത്തിനെതിരെ ചിത്രങ്ങൾ തെരഞ്ഞെടുക്കില്ലെന്നും യാഷ് നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ചിത്രത്തിനായി രാവണനായി ഹൃത്വിക് റോഷനെ സമീപിച്ചതായി വാർത്തൾ പ്രചരിക്കുന്നുണ്ട്. നേരത്തെ സായ് പല്ലവി സീതയായി എത്തുമെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മഹേഷ് ബാബു, ദീപിക പദുക്കോണ്‍ തുടങ്ങിയ പ്രമുഖരെയും ചിത്രത്തിനായി സംവിധായകൻ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
എന്നാൽ നിതീഷ് തീവാരിയുടെ രാമായണത്തിലെ കാസ്റ്റിങ്ങിനെ വിമർശിച്ച് നടി കങ്കണ രംഗത്ത് എത്തിയിരുന്നു. രൺബീറിനെ രാമനാക്കാതെ യാഷിനെ ആ വേഷത്തിൽ കാസ്റ്റ് ചെയ്യാനായിരുന്നു നടി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

