നോളന്റെ 'ഇൻസെപ്ഷനിൽ' വിൽ സ്മിത്തോ! എന്നാലും കഥ എന്തായിരുന്നു?
text_fieldsഹോളിവുഡ് സൂപ്പർ താരവും, ഗായകനുമായ വിൽസ്മിത്തിന് എക്കാലവും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ക്രിസ്റ്റഫര്‍ നോളന്‍ സിനിമയായ ഇന്‍സെപ്ഷനിലെ വേഷം നിരസിച്ചതിനെ പറ്റി സംസാരിക്കുകയാണ് ഹോളിവുഡ് താരം. കഥ മനസിലാകാത്തതിനാല്‍ അത് നിരസിക്കുകയായിരുന്നു എന്നാണ് വില്‍ സ്മിത്തിന്റെ വെളിപ്പെടുത്തൽ. നോളന്റെ ഏറ്റവും പ്രശംസ നേടിയ ചിത്രങ്ങളിലൊന്നാണ് 2010ല്‍ പുറത്തിറങ്ങിയ ഇന്‍സെപ്ഷൻ.
ക്രിസ്റ്റഫര്‍ നോളന്‍റെ ഇന്‍സെപ്ഷനിലേക്ക് നോളന്‍ ആദ്യം സമീപിച്ചത് എന്നെ ആയിരുന്നു. പക്ഷെ കഥ മനസിലാകാത്തതിനാല്‍ അത് നിരസിക്കുകയായിരുന്നു. ലോക സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായ സിനിമയില്‍ വില്‍ സ്മിത്ത് നിരസിച്ച വേഷം പിന്നീട് ചെയ്തത് ലിയോനാഡോ ഡികാപ്രിയോ ആയിരുന്നു. ചിത്രത്തിലെ ഡികാപ്രിയോയുടെ പ്രകടനം ആഗോള തലത്തില്‍ വലിയ ചർച്ചയായിരുന്നു.
'നോളൻ ‘ഇൻസെപ്ഷൻ’ എനിക്ക് വാഗ്ദാനം ചെയ്തു. പക്ഷേ എനിക്ക് കഥ പൂർണമായി മനസ്സിലായില്ല. സ്വപ്നങ്ങളുടെയും യാഥാർഥ്യങ്ങളുടെയും ഇടയിൽ നീങ്ങുന്ന കഥകൾ വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. അത് ഒരാള്‍ക്ക് മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കുക എളുപ്പമല്ല. എന്റെ ജിവിതത്തിലെ വലിയ വേദനകളിൽ ഒന്നാണ് അത്. കൂടാതെ ഐക്കോണിക് ആയ സിനിമ നഷ്ടപ്പെടുത്തിൽ ഖേദമുണ്ടെന്നും' വിൽ സ്മിത്ത് പറഞ്ഞു.
വില്‍ സ്മിത്തിന് മാത്രമല്ല, ബ്രാഡ് പിറ്റിനോടും നോളന്‍ 'ഇന്‍സെപ്ഷന്റെ' കഥ പറഞ്ഞിരുന്നു. 48 മണിക്കൂറിനുള്ളില്‍ മറുപടി പറയാനാണ് ബ്രാഡ് പിറ്റിനോട് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ ബ്രാഡ് പിറ്റ് കമ്മിറ്റ് ചെയ്യാതിരുന്നപ്പോള്‍ ഡികാപ്രിയോയെ സമീപിക്കുകയായിരുന്നു. ബോക്സ് ഓഫീസിൽ 800 മില്യൺ ഡോളറിലധികമാണ് ചിത്രം നോടിയത്. ഉപബോധമനസിലേക്ക് ചൂഴ്ന്നിറങ്ങാന്‍ കഴിവുള്ള ഡോം കോബ് എന്ന കള്ളന്റെ വേഷത്തിലാണ് ലിയോനാർഡോ ഡികാപ്രിയോ എത്തിയത്. ഡികാപ്രിയോയുടെ അഭിനയവും നോളന്റെ സംവിധാന മികവും ഇന്നും സിനിമാ പ്രേമികളുടെ ഇഷ്ടവിഷയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

