Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരിപ്പൂരി അടിക്കണം; തമിഴ് സിനിമയിലും സ്ത്രീകൾക്കായി കമ്മിറ്റി രൂപീകരിക്കും -വിശാൽ

text_fields
bookmark_border
Vishal
cancel

അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരിപ്പൂരി അടിക്കണമെന്ന് നടൻ വിശാൽ. ഒരിക്കൽ അങ്ങനെ ചെയ്താൽ ദേഹത്ത് കൈവയ്ക്കാൻ ആളുകൾ മടിക്കും. അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുതെന്നും വിശാൽ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹേമകമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് നടന്റെ പ്രതികരണം.

റിപ്പോർട്ടിനെ കുറിച്ച് മുതിർന്ന താരങ്ങളായ മോഹൻ ലാലും മമ്മൂട്ടിയും പ്രതികരിക്കുമെന്നാണ് കരുതുന്നത്. പ്രസ്താവനകളെക്കാൾ ആവശ്യം നടപടികളാണ്. തമിഴ് സിനിമയിലും തുറന്നു പറച്ചിലിന് അവസ​രമൊരുക്കുമെന്നും വിശാൽ പറഞ്ഞു. താരസംഘടനയുടെ നേതൃത്വത്തിൽ ഇതിനായി കമ്മിറ്റി രൂപീകരിക്കും. സിനിമ പ്രവർത്തകർ ദുരനുഭവങ്ങൾ തുറന്നുപറയണമെന്നും വിശാൽ പറഞ്ഞു. തമിഴിലെ താരസംഘടനയുടെ ജനറൽ സെക്രട്ടറിയാണ് വിശാൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Will form committee for women in Tamil cinema -Vishal
Next Story