Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖാന്മാർക്കൊപ്പം സിനിമ ചെയ്യാത്തത് എന്തുകൊണ്ട്? നിലപാട് വ്യക്തമാക്കി ശ്രദ്ധ കപൂർ

text_fields
bookmark_border
Why Shradhha Kapoor never worked with Khans of Bollywood?
cancel

ശ്രദ്ധ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2 ബോളിവുഡിൽ പുതു ചരിത്രം സൃഷ്ടിക്കുകയാണ്. ഒരു ആഴ്ച കൊണ്ട് 400 കോടിയാണ് ചിത്രം ബോക്സോഫീസിൽ നിന്ന് നേടിയിരിക്കുന്നത്. ശ്രദ്ധ കപൂറിനൊപ്പം രാജ്കുമാർ റാവു,അപർശക്തി ഖുറാന, അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

2010 ൽ ബോളിവുഡിലെത്തിയ ശ്രദ്ധയുടെ ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡിലെ സൂപ്പർ താരങ്ങളായ ഷാറൂഖ് ഖാൻ, സൽമാൻ, ആമിർ ഖാൻ ചിത്രങ്ങളിലൊന്നും നടി ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇപ്പോഴിതാ അതിന്റെ കാരണം പറയുകയാണ് ശ്രദ്ധ. അഭിനേത്രി എന്ന നിലയിൽ വളരാൻ കഴിയുന്ന കഥാപാത്രങ്ങൾക്കാണ് പ്രധാന്യം കൊടുക്കുന്നതെന്നും പ്രശസ്തരായ താരങ്ങൾക്കൊപ്പം ജോലി ചെയ്യുന്നതിനെക്കാൾ പ്രധാന്യം നൽകുന്നത് നല്ല ചിത്രങ്ങൾക്കാണെന്നും പോഡ്കാസ്റ്റ് അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ നല്ല കഥാപാത്രം ലഭിച്ചാൽ സന്തോഷത്തോടെ ചെയ്യുമെന്നും നടി കൂട്ടിച്ചേർത്തു. ബോളിവുഡിലെ ഖാന്മാരൊപ്പം എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിനായിരുന്നു മറുപടി.

'വളരെ ശ്രദ്ധിച്ചു മാത്രമാണ് സിനിമ തിരഞ്ഞെടുക്കുന്നത്. ചിലപ്പോൾ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിലേക്ക് ക്ഷണം ലഭിക്കും. എന്നാൽ ആ കഥാപാത്രത്തിന് അത്രയധികം പ്രധാന്യം ഇല്ലെങ്കിൽ ആ സിനിമ ചെയ്യാതിരിക്കുന്നതാണ് നല്ലത്.അഭിനേത്രി എന്ന നിലയിൽ എനിക്ക് വളരാൻ കഴിയുന്ന സിനിമകളാണ് ചെയ്യാൻ താൽപര്യപ്പെടുന്നത്. കൂടാതെ നല്ല സിനിമകളുടെ ഭാഗമാകുക നല്ല നല്ല സംവിധായകർക്കൊപ്പം ജോലി ചെയ്യാനുമാണ് ഇഷ്ടപ്പെടുന്നത്. ഇതുപോലെ വലിയ താരങ്ങളുടെ ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ചാൽ സന്തോഷത്തോടെ ചെയ്യും'-ശ്രദ്ധ കപൂർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Why Shradhha Kapoor never worked with Khans of Bollywood?
Next Story