Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൻസാലിയുടെ 'ലവ് ആൻഡ് വാർ' ഒരുങ്ങുന്നു, പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി കാസ്റ്റിങ്

text_fields
bookmark_border
Why Ranbir Kapoor, Alia Bhatt, Vicky Kaushal in Sanjay Leela Bhansalis Love and War is a casting coup
cancel

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലവ് ആൻഡ് വാർ'. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ക്രിസ്മസ് റിലീസായിട്ടാണ് തിയറ്ററിൽ എത്തുന്നത്.

കൂടാതെ ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരും ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു പ്രണയ ചിത്രമായിരിക്കും ഇത്. എന്നാൽ മറ്റുതാരങ്ങളെക്കുറിച്ചോ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം ലവ് ആൻഡ് വാറിന്റെ കാസ്റ്റിങ് ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ബോളിവുഡിൽ മാത്രമല്ല ആലിയക്കും രൺബീറിനും വിക്കിക്കും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപാട് ആരാധകരുണ്ട്. ഇതാദ്യമായിട്ടാണ് വിക്കിക്കൊപ്പം ആലിയയും രൺബീറും പ്രവർത്തിക്കുന്നത്. അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്രയിലാണ് രൺബീറും ആലിയയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്.

ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി ബൻസാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയവാടി ബോളിവുഡിൽ മാത്രമല്ല മറ്റുഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ടിനെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Why Ranbir Kapoor, Alia Bhatt, Vicky Kaushal in Sanjay Leela Bhansali's Love and War is a casting coup
Next Story