ലതാ മങ്കേഷ്കറും താനും എന്തുകൊണ്ടാണ് വെളുത്ത വസ്ത്രം മാത്രം ധരിക്കുന്നത്; കാരണം വ്യക്തമാക്കി ആശ ഭോസ്‌ലേ
text_fieldsഇതിഹാസ ഗായകരായ ആശാ ഭോസ്‌ലേയും സഹോദരി ലതാ മങ്കേഷ്കറും എപ്പോഴും വെള്ള സാരികൾ മാത്രം ധരിക്കുന്നതിനു പിന്നിലെ രഹസ്യം പങ്കുവച്ചിരിക്കുകയാണ് ആശാ ഭോസ്‌ലേ. ഒരേ സമയം കുടുംബത്തിൽ മികച്ച സഹോദരിമാരും സംഗീത ലോകത്ത് മികവുറ്റ ഗായകരുമായിരുന്നു ഇരുവരും. ലത പുറത്ത് പ്രഫഷനലായും വീട്ടിൽ സ്വാഭാവികമായുമായിരുന്നു പെരുമാറിയിരുന്നത്. ഇരുവരും വെളുത്ത സാരികൾ മാത്രം ധരിച്ചതിനു പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ആശാ ഭോസ്‌ലേ.
'വെളുത്ത സാരികൾ ഞങ്ങളുടെ നിറത്തിനു നന്നായി ചേരുമായിരുന്നു. മറ്റു നിറങ്ങൾ ഞങ്ങളെ കൂടുതൽ കറുത്തവരാക്കുമായിരുന്നു. പിന്നീട് ഞാൻ പിങ്ക് നിറമുള്ള സാരികളും ധരിക്കാൻ തുടങ്ങി. എന്നാൽ അത് ദീദിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷേ ഞാൻ അത് തുടർന്നു'- ആശ ഭോസ്‌ലേ പറഞ്ഞു. അമൃത റാവുവിന്റെയും ആർ.ജെ അൻമോലിന്റെയും കപ്പിൾ ഓഫ് തിങ്സ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അവർ.
ലതാ മങ്കേഷ്കറുമായുള്ള ബന്ധത്തെ കുറിച്ചും ആശ ഭോസ്‌ലേ പറഞ്ഞു. ‘വീട്ടിനുള്ളിൽ ദീദി സാധാരണയായി പെരുമാറും. ഞങ്ങൾ മറാഠിയിലാണ് സംസാരിക്കുക. എന്നാൽ പുറത്ത് ദീദി വളരെ പ്രഫനലാണ്. പുറത്തിറങ്ങുമ്പോൾ ദീദി ലതാ മങ്കേഷ്കറായി മാറും’. ഇന്ത്യൻ സിനിമയിലെ വിഖ്യാത ഗായകരാണ് ലതാ മങ്കേഷ്കറും ആശ ഭോസ്‌ലേയും. തലമുറകളെ സ്വാധീനിച്ച ഇരുവരും നിരവധി ഭാഷകളിൽ പാടിയിട്ടുണ്ട്. 2022ൽ 92-ാം വയസിൽ ലത മങ്കേഷ്കർ അന്തരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

