മകളുടെ പേരിനൊപ്പം ജാതിപ്പേര്; വിവാദത്തിൽ പൃഥ്വിരാജ് അന്ന് പറഞ്ഞത് ഇങ്ങനെ
text_fieldsകജോളും ഇബ്രാഹിം അലി ഖാനും ഒന്നിക്കുന്ന സർസമീൻ എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ പൃഥ്വിരാജ് സുകുമാരൻ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ സിനിമയുടെ പേരിൽ അല്ലാതെ പൃഥ്വിരാജ് വാർത്തകളിൽ നിറഞ്ഞ് നിന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്‍റെ മകളുടെ പേരിന്‍റെ കാര്യത്തിലായിരുന്നു.
പഴയ ഒരു അഭിമുഖത്തിലാണ് പൃഥ്വിരാജ് മകൾ അലംകൃത മേനോന്റെ പേരിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്ക് മറുപടി നൽകിയത്. ജാതി അടിസ്ഥാനമാക്കിയുള്ള ഭാര്യയുടെ കുടുംബപ്പേര് മകളുടെ പേരിനൊപ്പം ചേർത്തു എന്നതായിരുന്നു നേരിടേണ്ടി വന്ന വിമർശനം. എന്നാൽ ആ വാദത്തെ നടൻ തള്ളിക്കളഞ്ഞു.
'എന്റെ കുട്ടിയുടെ പേരിനൊപ്പം എന്റെ പേരിന് മുമ്പേ അവളുടെ അമ്മയുടെ പേര് ഇടണമെന്ന് ഞാൻ ആഗ്രഹിച്ചു. 'മേനോൻ' എന്നത് എനിക്ക് വെറുമൊരു പേര് മാത്രമാണ്, ജാതി, മതം, വിശ്വാസങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അതിന് യാതൊരു പ്രാധാന്യവുമില്ല' -എന്നായിരുന്നു പൃഥ്വിരാജിന്‍റെ മറുപടി.
പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും 2011ൽ പാലക്കാട്ട് ഒരു സ്വകാര്യ ചടങ്ങിൽ വെച്ചാണ് വിവാഹിതരായത്. മാധ്യമപ്രവർത്തകയായിരുന്ന സുപ്രിയ വിവാഹശേഷം മുംബൈയിൽ നിന്ന് കേരളത്തിലേക്ക് താമസം മാറുകയായിരുന്നു. വർഷങ്ങളായി കൊച്ചിയിൽ താമസിച്ചിരുന്ന ദമ്പതികൾ പിന്നീട് മുംബൈയിലേക്ക് താമസം മാറി. അലംകൃത ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ് പഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

