Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightആരാകും അടുത്ത...

ആരാകും അടുത്ത സ്പൈഡർമാൻ? അഡോളസൻസ് താരം ഓവൻ കൂപ്പറിനെ തിരഞ്ഞെടുത്ത് ടോം ഹോളണ്ട്

text_fields
bookmark_border
ആരാകും അടുത്ത സ്പൈഡർമാൻ? അഡോളസൻസ് താരം ഓവൻ കൂപ്പറിനെ തിരഞ്ഞെടുത്ത് ടോം ഹോളണ്ട്
cancel

ഹോളിവുഡിലെ ഏറ്റവും പ്രതീക്ഷയേറിയ റിലീസുകളിലൊന്നാണ് സ്പൈഡർമാൻ; ബ്രാന്‍റ് ന്യൂ ഡേ. ടോം ഹോളണ്ടിന്‍റെ മിന്നും പ്രകടനങ്ങൾക്ക് വേണ്ടി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ടോം ഹോളണ്ട് സ്പൈഡർമാൻ ഫ്രാഞ്ചേഴ്സിയിൽ നിന്ന് പിന്മാറുകയാണെങ്കിൽ ആരാകും ഈ ഐക്കോണിക് വേഷം ഏറ്റെടുക്കുക എന്ന ചോദ്യത്തിന് തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

അഡോളസെൻസ് ഫെയിം ഓവൻ കൂപ്പറിനെയാണ് താരം അടുത്ത തലമുറയിലെ സ്പൈഡർമാനായി നിർദേശിച്ചത്. അഡോളസെൻസിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോവ്സ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ഓവൻ കൂപ്പറാണ് നിലവിൽ ഹോളിവുഡിലെ ചർച്ചാ വിഷയമെന്നും ടോം ഹോളണ്ട് പറഞ്ഞു.

തന്‍റെ മുന്ന് സിനിമകളിലും റോബർട്ട് ഡൗണിയണ് തനിക്ക് വഴികാട്ടിയായത്. അതുകൊണ്ട് തന്നെ അടുത്ത തലമുറയിലെ അഭിനേതതാക്കാളെ നയിക്കാൻ ഒരു മെന്‍ററായി താൻ ഉണ്ടാകുമെന്നും താരം പറഞ്ഞു. മാർവൽ യൂണിവേഴ്സിലേക്ക് വരുന്ന പുതിയ താരങ്ങൾക്ക് ഗൈഡ് ആകാൻ സന്തോഷമാണുള്ളതെന്നും താരം പറഞ്ഞു.

ജൂലൈ 31ന് റിലീസ് തീരുമാനിച്ചിരിക്കുന്ന സ്പൈഡർമാൻ; ബ്രാന്‍റ് ന്യൂ ഡേയിലൂടെ ആറാം തവണയാണ് പീറ്റർ പാർക്കറായി ടോം ഹോളണ്ട് എത്താൻ പോകുന്നത്. 2016ലെ അവഞ്ചേഴ്സ് സിവിൽ വാറിലൂടെയായിരുന്നു സ്പൈഡർമാൻ ഫ്രാഞ്ചേഴ്സിയിലേക്ക് ടോം ഹോളണ്ട് എത്തിയത്. ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ ആണ് സ്പൈഡർമാൻ; ബ്രാന്‍റ് ന്യൂ ഡേ സംവിധാനം ചെയ്തിരിക്കുന്നത്. സാഡി സിങ്ക്, ലിസ കോളൻ-സയാസ്, ജോൺ ബെർന്താൽ, മൈക്കൽ മാൻഡോ എന്നിവരും ഇതിൽ അഭിനയിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Spider ManentertainmentTom HollandOwen Cooper
News Summary - Who will be the next Spider-Man? Tom Holland chooses teenage star Owen Cooper
Next Story