ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട അഭിനേതാവാര്?
text_fieldsവില്യം ദാഫോ
കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട അഭിനേതാവ് ആരായിരിക്കും? ടോം ക്രൂസോ ഡെഡ്പൂൾ താരം റയാൻ റെയ്നോൾഡ്സോ ഒന്നുമല്ല. സ്പൈഡർമാൻ ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച അറുപത്തിയൊമ്പതുകാരൻ വില്യം ദാഫോയാണ്, 2024ൽ ഏറ്റവും കൂടുതൽ പേർ കണ്ട അഭിനേതാവെന്ന് ‘ലെറ്റർബോക്സ്ഡ്’ എന്ന യു.എസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കണ്ടെത്തിയത്. കഴിഞ്ഞ വർഷം അഞ്ചു റിലീസുകൾ വില്യം ദാഫോയുടെ പേരിലുണ്ട്. 2022ലും 21ലും ഇദ്ദേഹം തന്നെയായിരുന്നു ഈ പദവിയിൽ.
തങ്ങൾ കണ്ട ചിത്രങ്ങളെക്കുറിച്ച് ‘ലെറ്റർബോക്സ്ഡി’ൽ ആളുകൾ പോസ്റ്റ് ചെയ്ത നിരൂപണവും കമന്റുകളും വിലയിരുത്തിയാണ് ഈ തെരഞ്ഞെടുപ്പ്. അതേസമയം, ഏഷ്യയിൽ ഈ പ്ലാറ്റ്ഫോമിന്റെ പ്രചാരം ഏറെ കുറവായതിനാൽ ഇന്ത്യയടക്കമുള്ള സിനിമമേഖലകളിൽനിന്ന് ആരുംതന്നെ വന്നിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

