Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖിനെ ആരാധിക്കുന്നില്ല, ഭയങ്കര ധാര്‍ഷ്‌ട്യമാണ്, പക്ഷെ... സൽമാൻ ഖാനെ ഇഷ്ടം! താരങ്ങളെ കുറിച്ച് വിവേക് ഒബ്റോയ്

text_fields
bookmark_border
When Vivek Oberoi said he loves Salman Khan, called SRK arrogant yet humble
cancel

രാം ഗോപാൽ വർമ സംവിധാനം ചെയ്ത കമ്പനി എന്ന ഒറ്റ ചത്രത്തിലൂടെ വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് വിവേക് ഒബ്റോയ്. തുടക്കത്തിൽ ബോളിവുഡിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും ഐശ്വര്യ റായി ബച്ചനുമായുളള പ്രണയവും സൽമാൻ ഖാനുമായുള്ള പ്രശ്നങ്ങളും നടന്റെ സിനിമ കരിയറിനെ താഴേക്ക് വലിച്ചു.സൽമാൻ ഖാനെതിരെ ഗുരുതര ആരോപണവുമായി നടൻ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഷാറൂഖ് ഖാനെക്കുറിച്ചും സൽമാൻ ഖാനെക്കുറിച്ചും വിവേക് ഓബ്റോയ് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. ഷാറൂഖ് ഖാൻ അഹങ്കാരിയാണെങ്കിലും എളിമയും വിനയവുമുള്ള വ്യക്തിയാണെന്നാണ് നടൻ പറഞ്ഞത്. സൽമാൻ ഖാനെ ഇഷ്ടമാണെന്നും വിവേക് കൂട്ടിച്ചേർത്തു. ഷാറൂഖിന്റെ ബയോപിക്കിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വിവേക് ഒബ്റോയിയുടെ മറുപടി.

'ഷാറൂഖ് ഖാൻ അസാമാന്യ കഴിവുളള നടനാണ്. അദ്ദേഹത്തെ കാണുമ്പോഴെല്ലാം ദൈവമെന്ന് വിളിച്ച് കളിയാക്കാറുണ്ട്. ഞാൻ ഷാറൂഖ് ഖാനെ ആരാധിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിൽ ആകൃഷ്ടനാണ്. എല്ലാവരേയും ആകർഷിക്കുന്ന മികച്ചൊരു കരിയർ ഗ്രാഫുണ്ട്. ഒരു വർഷം തന്നെ മികച്ച വില്ലനും നായകനുമുളള പുരസ്കാരം സ്വന്തമാക്കി.

ഷാറൂഖ് ഖാന് ഭയങ്കര ധാര്‍ഷ്‌ട്യമാണ് അഹങ്കാരിയാണ്.എന്നാൽ എളിമയും വിനയവുമുള്ള വ്യക്തിയാണ്. അതുപോലെ സൽമാൻ ഖാൻ, ആമിർ, അമിതാഭ് ബച്ചൻ എന്നിവരെ ഇഷ്ടമാണ്- വിവേക് ഒബ്റോയ് പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - When Vivek Oberoi said he 'loves' Salman Khan, called SRK 'arrogant yet humble'
Next Story