Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രഭാസ് എന്തുകൊണ്ട് കല്ല്യാണം കഴിക്കുന്നില്ല‍? കാരണം വെളിപ്പെടുത്തി രാജമൗലി

text_fields
bookmark_border
Actor Prabhas
cancel
camera_alt

പ്രഭാസ്

ഹൈദരാബാദ്: തെലുങ്ക് നടൻ പ്രഭാസിന്‍റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.എന്നാൽ തന്‍റെ 47ാമത്തെ വയസ്സിലും ഏകാന്ത ജീവിതം തുടരുകയാണ് താരം.

കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ ബാഹുബലി ടീം - സംവിധായകൻ എസ് എസ് രാജമൗലി, റാണ ദഗ്ഗുബതി എന്നിവരോടൊപ്പം പ്രഭാസ് പ്രത്യക്ഷപ്പെട്ടപ്പോൾ, പ്രഭാസ് ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ യഥാർത്ഥ കാരണം സംവിധായകൻ വെളിപ്പെടുത്തി.

പ്രഭാസ് വിവാഹം കഴിക്കാൻ വളരെ മടിയനാണെന്നും 'സാഹൂ' നടൻ വളരെ ലജ്ജാലുവും അന്തർമുഖനുമായ വ്യക്തിയാണെന്നും വിവാഹത്തിനായി ആരെയെങ്കിലും സമീപിക്കുന്നത് അദ്ദേഹത്തിന് വലിയ ജോലിയാകുമെന്നാണ് 'ആർആർആർ' നിർമാതാവ് പറഞ്ഞത്.

"ഒരു പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ മാതാപിതാക്കളോട് സംസാരിക്കുന്നതും അയാൾക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. അതുകൊണ്ടാണ് അയാൾ വിവാഹം ചെയ്യാത്തത്," രാജമൗലി പറഞ്ഞു.

എപ്പിസോഡിനിടെ പ്രഭാസിന് മുമ്പ് റാണ ദഗ്ഗുബതി വിവാഹിതനാകുമെന്ന് രാജമൗലി പ്രവചിച്ചിരുന്നു, അത് ഒടുവിൽ യഥാർത്ഥ്യമായി.

2020 ആഗസ്റ്റ് 8ന് പരമ്പരാഗത ചടങ്ങിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള സംരംഭകയും ഇവന്റ് ഡിസൈനറുമായ മിഹീക ബജാജിനെ റാണ ദഗ്ഗുബതി വിവാഹം ചെയ്തു.

രസകരമായ എപ്പിസോഡിനിടെ, അവതാരകനായ കരൺ ജോഹർ, റാണ ദഗ്ഗുബാട്ടിയോട് ഹിന്ദി സിനിമാ മേഖലയിൽ നിന്നുള്ള ഏതെങ്കിലും നടിയുമായി പ്രഭാസിനെ സെറ്റ് ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചു; അത് ആരായിരിക്കും എന്ന ചോദ്യത്തിന് , നടൻ പെട്ടെന്ന് കത്രീന കൈഫിന്റെ പേര് പറഞ്ഞു.

തുടർന്ന് കരൺ ജോഹർ പ്രഭാസിനോട് തന്റെ സഹനടന്റെ തിരഞ്ഞെടുപ്പിനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഉത്തരം നൽകേണ്ട ചോദ്യമല്ല ഇതെന്ന് പറഞ്ഞ് പ്രഭാസ് ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി.

അതേസമയം, പ്രഭാസും ‘ബാഹുബലി’ സഹതാരം അനുഷ്ക ഷെട്ടിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പലപ്പോഴും പ്രചരിച്ചിട്ടുണ്ട്. എന്നാൽ, വർഷങ്ങളായി തങ്ങൾ വെറും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും വ്യക്തമാക്കിയിട്ടുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - When SS Rajamouli revealed why Prabhas is not getting married
Next Story