എന്തുകൊണ്ടാണ് അക്ഷയ് കുമാറിനൊപ്പം അഭിനയിക്കാത്തത്? കാരണം പറഞ്ഞ് ഷാരൂഖ് ഖാൻ
text_fieldsബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ലോകത്തിലെ ഏറ്റവും പ്രശസ്തരായ താരങ്ങളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ സിനിമകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന വലിയൊരു ആരാധകവൃന്ദമുണ്ട്. ഷാറൂഖിന്‍റെ മാത്രമല്ല, അക്ഷയ് കുമാറിന്‍റെ കാര്യത്തിലും അത് അങ്ങനെയാണ്. രണ്ട് സൂപ്പർസ്റ്റാറുകളും ഒരുമിച്ച് പ്രവർത്തിക്കുന്നത് കാണാൻ നിരവധി ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അത് സംഭവിക്കാത്തതെന്ന് ഒരിക്കൽ ഷാറൂഖ് വെളിപ്പെടുത്തി.
ഡി.എൻ.എക്ക് നൽകിയ അഭിമുഖത്തിലാണ് ഷാറൂഖ് ആ കാരണം വ്യക്തമാക്കിയത്. അക്ഷയ് കുമാറിനെപ്പോലെ ഒരു വർഷത്തിൽ മൂന്നോ നാലോ സിനിമകളിൽ അഭിനയിക്കാൻ കഴിയുമോ എന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിയുമോ എന്നുമായിരുന്നു ചോദ്യം. 'ഇതിനെക്കുറിച്ച് എന്താണ് പറയേണ്ടത്? ഞാൻ അദ്ദേഹത്തെപ്പോലെ നേരത്തെ എഴുന്നേൽക്കാറില്ല' എന്നതായിരുന്നു ഷാറൂഖിന്‍റെ മറുപടി.
'അക്ഷയ് ഉണരുമ്പോൾ ഞാൻ ഉറങ്ങാൻ പോകുന്നു. അദ്ദേഹത്തിന്‍റെ ദിവസം നേരത്തെ തുടങ്ങും. ഞാൻ ജോലി തുടങ്ങുമ്പോഴേക്കും അദ്ദേഹം പായ്ക്ക് ചെയ്ത് വീട്ടിലേക്ക് പോകും. അതിനാൽ അദ്ദേഹത്തിന് കൂടുതൽ മണിക്കൂർ ജോലി ചെയ്യാൻ കഴിയും. ഞാൻ ഒരു രാത്രികാല വ്യക്തിയാണ്. എന്നെപ്പോലെ രാത്രി ഷൂട്ടിങ് ഇഷ്ടപ്പെടുന്ന ആളുകൾ അധികമില്ല' എന്ന് ഷാറൂഖ് കൂട്ടിച്ചേർത്തു.
അക്ഷയ് കുമാറിനൊപ്പം പ്രവർത്തിക്കുന്നത് രസകരമായിരിക്കുമെന്നും എന്നാൽ അവർക്ക് സെറ്റിൽ കണ്ടുമുട്ടാൻ കഴിയില്ലെന്നും ഷാറൂഖ് പറഞ്ഞു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെങ്കിലും വ്യത്യസ്ത സമയങ്ങൾ അതിന് ബുദ്ധിമുട്ടായിരിക്കുമെന്നും ഷാറൂഖ് പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ കിങ്ങിലാണ് ഷാരൂഖ് ഖാൻ അടുത്തതായി അഭിനയിക്കുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദ്ദേഹം ആദ്യമായി മകൾ സുഹാന ഖാനുമൊത്ത് അഭിനയിക്കും. ദീപിക പദുക്കോൺ, റാണി മുഖർജി, അഭിഷേക് ബച്ചൻ, ജാക്കി ഷ്രോഫ്, അനിൽ കപൂർ, അർഷാദ് വാർസി, അഭയ് വർമ, സൗരഭ് ശുക്ല തുടങ്ങി നിരവധി താരനിര ഈ ചിത്രത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

