നടി രേഖ തന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യം വെളിപ്പെടുത്തിയപ്പോൾ...
text_fieldsമുതിർന്ന നടി രേഖയുടെ അഭിനയത്തിന് മാത്രമല്ല അവരുടെ സൗന്ദര്യത്തിനും പ്രത്യേക ആരാധകരുണ്ട്. തലമുറകളായി ആരാധകർ അവരുടെ സൗന്ദര്യത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം നടി ഒരിക്കൽ പങ്കുവെച്ചിരുന്നു. 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിൽ സംസാരിക്കവേയായിരുന്നു താരം ആ രഹസ്യം വെളിപ്പെടുത്തിയത്. തനിക്ക് തന്നോടുള്ള സ്നേഹമാണ് (സെൽഫ് ലവ്) പ്രധാനമെന്ന് അന്ന് രേഖ പറഞ്ഞ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
'എനിക്ക് എല്ലാം ഇഷ്ടമാണ്. എനിക്ക് എന്റെ ജോലി ഇഷ്ടമാണ്. എന്റെ സുഹൃത്തുക്കളെ ഇഷ്ടമാണ്. എനിക്ക് ഈ ലോകത്തെയും, പ്രകൃതിയെയും ഇഷ്ടമാണ്. എനിക്ക് എല്ലാം ഇഷ്ടമാണ്. പക്ഷേ ഏറ്റവും പ്രധാനമായി ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു' -എന്ന് അവർ പറഞ്ഞു.
രേഖ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഐക്കണുകളിൽ ഒരാളാണ്. തെലുങ്ക് സിനിമകളിൽ ബാലതാരമായി കരിയർ ആരംഭിച്ച അവർ 1960കളുടെ അവസാനത്തിലാണ് ഹിന്ദി സിനിമയിലേക്ക് എത്തുന്നത്. 'ദോ അഞ്ജാനെ', 'ഘർ' തുടങ്ങിയ ചിത്രങ്ങളിലൂടെ രേഖ പ്രശസ്തിയിലേക്ക് ഉയർന്നു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അവരുടെ സിനിമ ജീവിതത്തിൽ, ‘സിൽസില’, ‘മുഖദ്ദാർ കാ സിക്കന്ദർ’, ‘ഇജാസത്ത്’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ അവിസ്മരണീയമാണ്. ബോളിവുഡിൽ അത്തരം വേഷങ്ങൾ സാധാരണമാകുന്നതിന് വളരെ മുമ്പുതന്നെ, സങ്കീർണമായ സ്ത്രീ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

