അമിതാഭ് ബച്ചനൊപ്പം സിനിമ ചെയ്യാത്തത് എന്തുകൊണ്ട്; രേഖ പറയുന്നു
text_fieldsഅമിതാഭ് ബച്ചന്റെ പേരിനൊപ്പം ഏറ്റവുമധികം ഇടംപിടിച്ച പേരാണ് നടി രേഖയുടെത്. ഇരുവരുടെയും പ്രണയകഥ ഇപ്പോഴും ബോളിവുഡിൽ ചർച്ച ചെയ്യുന്നുണ്ടെങ്കിലും ബച്ചൻ ഇതിനെക്കുറിച്ച് ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. എന്നാൽ രേഖ ബച്ചനോടുള്ള താൽപര്യം അഭിമുഖങ്ങളിൽ തുറന്നു പറയാറുണ്ട്.
1981 ൽ പുറത്തിറങ്ങിയ സിൽസില ആണ് താരങ്ങൾ ഏറ്റവും ഒടുവിൽ ഒന്നിച്ച് അഭിനയിച്ചത്. ബച്ചനുമായി സിനിമ ചെയ്യാത്തതിന്റെ കാരണം പറയുകയാണ് രേഖ.' അമിതാഭ് ജിക്കൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് വളരെ അമൂല്യമാണ്. സംഭവിക്കേണ്ടത് സമയത്ത് നടക്കും. കൂടാതെ ഞങ്ങളെ രണ്ടുപേരുടെയും കഴിവിനൊത്ത ഒരു പ്രൊജക്ട് ചെയ്യാൻ സംവിധായകർക്ക് ആയിട്ടില്ല. കാത്തിരുന്നു ലഭിക്കുന്ന ഫലം മധുരമായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സമയമല്ല പ്രധാനം, അത് സംഭവിക്കുമായിരിക്കും'- രേഖ പറഞ്ഞു.
മുമ്പ് നൽകിയൊരു അഭിമുഖത്തിൽ രേഖ പരിചയക്കാരി മാത്രമാണെന്ന് അമിതാഭ് ബച്ചൻ പറഞ്ഞിരുന്നു. സെറ്റുകളിൽ കാണും, സഹതാരം എന്നതിന് അപ്പുറം യാതൊരു സൗഹൃദവും ഇല്ലെന്നായിരുന്നു ബച്ചൻ പറഞ്ഞത്.സിൽസില കൂടാതെ ദോ അഞ്ജാനെ, ആലപ്,4. സുഹാഗ്, മുഖദ്ദർ കാ സിക്കന്ദർ എന്നിവയാണ് ബച്ചനും രേഖയും ഒന്നിച്ചെത്തിയ ചിത്രങ്ങൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

