Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രശസ്തരായ രണ്ടുപേർ ഒന്നിക്കുന്നത് ലോകം ഇഷ്ടപ്പെടുന്നില്ല -നഗ്മ

text_fields
bookmark_border
Sourav Ganguly
cancel

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടേയും നടി നഗ്മയുടേയും പ്രണയകഥ ഇന്നും വാർത്തകളിൽ നിറയാറുണ്ട്. വിവാഹം വരെ എത്തിയ ബന്ധമായിരുന്നു ഇവരുടേത്. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞ്, ഗാംഗുലി ഡോണ റോയിയെ വിവാഹം കഴിച്ചു. നഗ്മ ഇന്നും അവിവാഹിതയായി തുടരുകയാണ്.

വാർത്തകളിൽ ഇടംപിടിച്ച ബന്ധമായിട്ടും ഗാംഗുലിയുടെ വിവാഹത്തിന് ശേഷം യാതൊരുവിധ പരസ്യപ്രസ്താവനകളിലേക്കും നഗ്മ പോയില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് നടിയുടെ പഴയ ഒരു അഭിമുഖമാണ്. ഗാംഗുലിക്കൊപ്പമുള്ള ഗോസിപ്പ് വാർത്തകളെ കുറിച്ചായിരുന്നു മനസ് തുറന്നത്. ഗാംഗുലിയുടെ പേര് എടുത്തു പറയാതെയായിരുന്നു നഗ്മ സംസാരിച്ചത്.

ചില വ്യക്തികൾ ദശലക്ഷക്കണക്കിന് ആളുകളുടെ മനസ് കീഴടക്കും. ഞങ്ങളുടെ ഫീൽഡ് വ്യത്യസ്ത പശ്ചാത്തലത്തിലുളളവർക്ക് തമ്മിൽ കണ്ടുമുട്ടാനുള്ള വേദിയൊരുക്കും. പ്രശസ്തരായ രണ്ടുപേർ ഇത്തരത്തിൽ കണ്ടുമുട്ടി അടുത്താൽ ആളുകളുടെ ഇടയിൽ ഇത് വലിയ ചർച്ചയാവും. പ്രശസ്തരായ രണ്ടുപേർ ഒന്നിക്കുന്നത് ലോകം ഇഷ്ടപ്പെടുന്നില്ല.

ഒരു ബന്ധം സത്യസന്ധമാണെങ്കിൽ അത് ഒരിക്കലും തകർന്ന് പോകില്ലെന്ന് വിശ്വസിക്കുന്നു. സുഹൃത്തുക്കൾ എപ്പോഴും സുഹൃത്തുക്കളായി തന്നെ തുടരും. നിങ്ങൾ ആ വ്യക്തിയുമായി രണ്ട് നല്ല നിമിഷങ്ങൾ പങ്കിട്ടിട്ടുണ്ടെങ്കിൽ, ആ ബന്ധമോ ആ നിമിഷമോ ഒരിക്കലും ജീവിതത്തിൽ നിന്ന് പോകില്ല- നഗ്മ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - When Nagma Poured Her Heart Out About Her Alleged Relationship With Sourav Ganguly
Next Story