Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണ്ഡഹാറില്‍ അമിതാഭ് ബച്ചൻ അഭിനയിച്ചത് പ്രതിഫലമില്ലാതെ; കാരണം മോഹൻലാൽ

text_fields
bookmark_border
When Amitabh Bachchan worked for free in Mohanlals film on Kandahar hijack
cancel

മോഹൻലാലിനെ കേന്ദ്രകഥാപത്രമാക്കി മേജർ രവി സംവിധാനം ചെയ്ത ചിത്രമാണ് കാണ്ഡഹാർ. 2010 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലിനൊപ്പം അമിതാഭ് ബച്ചനും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് ബച്ചൻ അഭിനയിച്ചത്. ബിഗ് ബി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

മോഹൻലാലും സംവിധായകൻ മേജർ രവിയും വീട്ടിലെത്തിയാണ് തന്നോട് ചിത്രത്തെക്കുറിച്ച് പറഞ്ഞതെന്നും താൻ ആരാധിക്കുന്ന മോഹൻലാലിനൊപ്പം അഭിനയിക്കാൻ പ്രതിഫലം വേണ്ടെന്ന് അവരോട് പറഞ്ഞുവെന്നും ബച്ചൻ പറയുന്നു.2010 ലെ തന്റെ ബ്ലോഗിലൂടെയാണ് കാണ്ഡഹാറിന്റെ വിശേഷങ്ങൾ ബി​ഗ് ബി പങ്കുവച്ചത്.

'മോഹൻലാലും മേജർ രവിയും വീട്ടിലെത്തി.സിനിമയുടെ കരാറില്‍ ഒപ്പുവെപ്പിക്കാനും പ്രതിഫലത്തെക്കുറിച്ചു പറയാനും മറ്റുമായാണ് അവര്‍ എത്തിയത്. മൂന്നു ദിവസത്തെ അതിഥി വേഷം ചെയ്യാന്‍ പ്രതിഫലമോ. അതും ഞാന്‍ ഏറെ ആരാധിക്കുന്ന മോഹന്‍ലാലിനൊപ്പം. അതിന്റെ ആവശ്യമില്ല. ഇതില്‍ അഭിനയിക്കാന്‍ ഞാന്‍ പണം വാങ്ങിയില്ല. സ്നേഹത്തോടെ അവരുടെ ഓഫർ നിരസിച്ചു.ചായ ഉണ്ടാക്കിക്കൊടുത്തു. കൈ കൊടുത്ത് സ്നേഹത്തോടെ പിരിഞ്ഞു'- എന്നാണ് അമിതാഭ് ബച്ചന്‍ കുറിച്ചത്.

കാണ്ഡഹാറിൽ വീരമൃത്യു വരിക്കുന്ന സൈനിക ഉദ്യോഗസ്ഥന്റെ അച്ഛന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ എത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - When Amitabh Bachchan worked for free in Mohanlal's film on Kandahar hijack
Next Story