Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തകർന്ന കുടുംബം; കങ്കണക്ക് മറുപടിയുമായി ആമിർ ഖാന്റെ മകൾ ഇറ

text_fields
bookmark_border
When Aamir Khan’s Daughter Ira Khan React Kangana Ranauts Broken Family  Statement
cancel

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ. മുമ്പൊരിക്കൽ താൻ വിഷാദരോഗത്തിന് ചികിത്സയിലാണെന്ന് താരപുത്രി വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച ഇറയുടെ തുറന്നുപറച്ചിലുകൾ വലിയ ചർച്ചയുമായി.

വിഷാദരോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ ഇറയ്ക്കും പിതാവ് ആമിർ ഖാനുമെതിരെ ഒളിയമ്പുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. ആമിറിനെയും കുടുംബത്തെയും പേരെടുത്ത് പറയാതെയായിരുന്നു നടിയുടെ വിമർശനം. തകർന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രതിസന്ധികൾ അഭിമുഖീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു കങ്കണ അന്ന് പറഞ്ഞത്.

'16ാം വയസിൽ എനിക്ക് ശാരീരിക അതിക്രമം നേരിടേണ്ടി വന്നു.ആസിഡ് കൊണ്ട് പൊള്ളലേറ്റ സഹോദരിയെ ഒറ്റക്ക് നോക്കി. ഒപ്പം മാധ്യമങ്ങളുടെ വേട്ടയാടലും നേരിട്ടു. ഡിപ്രഷനിലാകാൻ പല കാരണങ്ങളും ഉണ്ടാകും. പക്ഷെ പൊതുവെ തകർന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് പ്രതിസന്ധികൾ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ടാവുക. കുടുംബം വളരെ പ്രധാനമാണ്' - എന്നായിരുന്നു കങ്കണ പറഞ്ഞത്.

നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇറ ഖാൻ രംഗത്തെത്തിയത്. തന്റേത് തകർന്ന കുടുംബമല്ലെന്നും താൻ തീരെ ചെറുപ്പമായിരുന്നപ്പോഴാണ് മാതാപിതാക്കൾ വേർപിരിഞ്ഞതെന്നുമാണ് ഇറ പറഞ്ഞത്. 'ഞാൻ തീരെ ചെറുതായിരിക്കുമ്പോഴാണ് മാതാപിതാക്കൾ വേർപിരിഞ്ഞത്. അതെനിക്ക് ആഘാതമുണ്ടാക്കിയെന്ന് കരുതുന്നില്ല. കാരണം പരസ്പര സമ്മതപ്രകാരമായിരുന്നു അവരുടെ വേർപിരിയൽ. പിരിഞ്ഞെങ്കിലും അവർ അടുത്ത സുഹൃത്തുക്കളാണിന്നും. ഞങ്ങളു‌ടേത് ഒരു തരത്തിലും തകർന്ന കുടുംബം അല്ല' - ഇറ വ്യക്തമാക്കി.

2024 ജനുവരി മൂന്നിനാണ് ഇറയുടെ വിവാഹം. സുഹൃത്ത് നുപൂർ ശിഖാരയാണ് വരൻ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആമിർ ഖാൻ തന്നെയാണ് മകളുടെ വിവാഹ തീയതി പങ്കുവെച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - When Aamir Khan’s Daughter Ira Khan React Kangana Ranaut's Broken Family Statement
Next Story