Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൽ ലക്ഷം പേർ സൽമാനെ വളഞ്ഞപ്പോൾ

text_fields
bookmark_border
Salman Khan asked to put hot sand on him: ‘Hum Dil De... cinematographer
cancel

‘‘ചാന്ദ്നി ചൗക്കിൽ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കെ ​പൊലീസുകാർ വന്നു പറഞ്ഞു, നിങ്ങളെങ്ങനെ ഇവിടന്നു പുറത്തുകടക്കും? ഈ തെരുവിന്റെ കവാടത്തിൽ 25000 വരുന്ന ജനക്കൂട്ടം നിങ്ങളെ വളഞ്ഞിരിക്കുകയാണ്’’ - മുപ്പതു വർഷവും കഴിഞ്ഞു തുടരുന്ന സൽമാൻ ഖാന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബ്ജറംഗി ഭായ്ജാന്റെ ഷൂട്ടിങ്ങിനിടയിലെ രസകരമായ മുഹൂർത്തം, സംവിധായകൻ കബീർ ഖാൻ ഈയിടെ പങ്കുവെച്ചു. ഡൽഹി ജമാമസ്ജിദിനു പുറത്തെ തെരുവിൽ ഷൂട്ട് നടക്കുന്നതിനിടയിലാണ്, സൽമാൻ ഖാൻ ഉള്ള വിവരം പ്രദേശത്ത് പരക്കുന്നത്. ഇതോടെ ആയിരക്കണക്കിന് ആരാധകർ ലൊക്കേഷനിലേക്ക് ഇരച്ചെത്തി. ഇവരെ തെരുവിന് പുറത്ത് തടഞ്ഞുവെച്ചാണ് പൊലീസ് വന്ന് വിവരം പറയുന്നത്.

സൽമാനെ പുറത്തെത്തിക്കാൻ ഒരു വഴി കണ്ടില്ലെങ്കിൽ കാര്യങ്ങൾ കുഴയുമെന്നും പൊലീസ് പറഞ്ഞു. ഒടുവിൽ പഴയ കാറിനുള്ളിൽ ഒളിപ്പിച്ച് താരത്തെ പുറത്തെത്തിക്കുകയായിരുന്നുവെന്നും കബീർ ഖാൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - When a quarter of a million people surrounded Salman
Next Story