ഹേമ കമ്മിറ്റിയിൽ എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത്?; മുഖ്യമന്ത്രിയോട് പാർവതി തിരുവോത്ത്
text_fieldsഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി പ്രതികരിച്ചത്. എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതില്‍ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ എന്ന് പാര്‍വതി ചോദിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിനെ സ്റ്റോറിയിൽ മെൻഷൻ ചെയ്തിട്ടുണ്ട്.
'എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതില്‍ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ. സിനിമ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ലക്ഷ്യം? അതില്‍ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത്? വലിയ ധൃതിയൊന്നുമില്ല, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആകെ അഞ്ചര വര്‍ഷമല്ലേ ആകുന്നുള്ളു' -പാർവതി പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 35 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 21 കേസുകൾ അവസാനിച്ച് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കി കേസുകള്‍ കൂടി ഈ മാസത്തിൽ തന്നെ അവസാനിപ്പിക്കാനാണ് നീക്കം. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് 35 കേസുകളും അവസാനിപ്പിക്കുന്നത് എന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

