ഇനി അധികമില്ല, ദിനങ്ങൾ എണ്ണപ്പെട്ടു തുടങ്ങി; ഷാറൂഖ് ഖാനെ നേരിൽ കാണണമെന്ന് അറുപതുകാരി ആരാധിക
text_fieldsപ്രായവ്യത്യാസമില്ലാതെ എല്ലാവരും ആരാധിക്കുന്ന താരമാണ് ഷാറൂഖ് ഖാൻ.എസ്. ആർ. കെയുടെ ഫാൻസ് ലിസ്റ്റിൽ ആറ് വയസുകാരൻ മുതൽ അറുപതുകാരൻ വരെയുണ്ട്.
ഇപ്പോഴിതാ മരിക്കുന്നതിന് മുൻപ് ഷാറൂഖിനെ നേരിൽ കാണണമെന്നുള്ള ആഗ്രഹം പങ്കുവെച്ച് അറുപതുകാരിയായ ശിവാനി ചക്രവർത്തി രംഗത്ത് എത്തിയിരിക്കുകയാണ്. നടന്റെ കടുത്ത ആരാധികയാണ് ഇവർ. ഷാറൂഖ് ഖാനെ നേരിൽ കാണണമെന്നുള്ളതാണ് അവസാന ആഗ്രഹമെന്നും തന്റെ അടുക്കളയിൽ ഉണ്ടാക്കിയ ഭക്ഷണം അദ്ദേഹത്തിന് നൽകണമെന്നും ശിവാനി ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.കഴിഞ്ഞ ഏതാനും വർഷങ്ങളായി കാൻസർ ചികിത്സയിലാണ് ശിവാനി.
'എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു തുടങ്ങി. ഇനി ഞാൻ അധികകാലം ജീവിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. മരിക്കുന്നതിന് മുൻപ് എനിക്കൊരു ആഗ്രഹമുണ്ട്, അതിനെ എന്റെ അവസാന ആഗ്രഹമെന്ന് വിളിക്കാം. ഷാറൂഖ് ഖാനെ നേരിട്ടുകാണണം. കൂടാതെ അദ്ദേഹത്തിന് എന്റെ കൈകൊണ്ട് ഉണ്ടാക്കിയ ബംഗാളി ഭക്ഷണം നൽകണം. അദ്ദേഹം അത് ആസ്വദിച്ച് കഴിക്കുമെന്ന് ഞാൻ വിചാരിക്കുന്നു- ശിവാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

