Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

16,500 സ്ക്വയർഫീറ്റിൽ പോയസ്​ ഗാർഡനിൽ ഒരു ആഡംബരം​; നയൻതാരയുടെ സ്വപ്ന വീട്​ കാണാം

text_fields
bookmark_border
ചെന്നൈയിലെ പോയസ് ഗാർഡനിലാണ്​ നടിയുടെ 16,500 സ്ക്വയർഫീറ്റ്​വരുന്ന വീട്​ സ്ഥിതി ചെയ്യുന്നത്​
16,500 സ്ക്വയർഫീറ്റിൽ പോയസ്​ ഗാർഡനിൽ ഒരു ആഡംബരം​; നയൻതാരയുടെ സ്വപ്ന വീട്​ കാണാം
cancel

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറാണ്​ നയൻതാര. ഇന്ത്യയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന നടിമാരുടെ കൂട്ടത്തിലും നയൻതാരയുണ്ട്​. സ്വന്തമായി ജെറ്റ്​ വിമാനം ഉള്ള തെന്നിന്ത്യയിലെ ഏക നടിയും നയൻസാണ്​. ചെന്നൈയിലെ പോയസ് ഗാർഡനിലാണ്​ നടിയുടെ 16,500 സ്ക്വയർഫീറ്റ്​വരുന്ന വീട്​ സ്ഥിതി ചെയ്യുന്നത്​. ​

തമിഴ്​നാട്ടിലെ വി.വി.ഐ.പികൾ താമസിക്കുന്ന ഇടമാണ്​ ചെന്നൈയിലെ പോയസ്​ ഗാർഡൻ. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയും പോയസ് ഗാർഡനിലായിരുന്നു.സൂപ്പർസ്റ്റാർ രജനീകാന്തിനും പോയസ് ഗാർഡനിൽ വസതിയുണ്ട്. രജനിയുടെ മരുമകനും നടനുമായ ധനുഷും ഇവിടെയാണ്​ വീട്​ വച്ചത്​. ഇതേ മേഖലയിൽ തന്നെയാണ് നയൻതാരയുടെ വീടും സ്ഥിതി ചെയ്യുന്നത്​.


രാജ്യത്തെ ഏറ്റവും ധനികയായ നടിമാരിൽ ഒരാളായാണ് നയൻതാരയെ കണക്കാക്കുന്നത്. 200 കോടിയോളം രൂപയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട് മുതൽ മുംബൈ വരെ നാല് ആഢംബര വീടുകളാണ് താരത്തിനുള്ളത്. അതിൽ ഒന്നാണ് പോയസ്​ ഗാർഡനിലേത്​. നാല് കിടപ്പുമുറികളുള്ള വീടാണ് നയൻസിന്റേത്. എത്ര രൂപയ്ക്കാണ് താരം വീട് വാങ്ങിയതെന്ന് വ്യക്തമല്ലെങ്കിലും കോടികൾ വിലമതിക്കുന്നതാണ് വീട് എന്നാണ് റിപ്പോർട്ടുകൾ.


നീന്തൽക്കുളം, ഹോം തിയേറ്റർ, പൂർണ്ണമായി പ്രവർത്തനക്ഷമമായ ജിം എന്നിവ ഉൾക്കൊള്ളുന്ന വീടിന്‍റെ ബാത്ത്റൂം ഏരിയ മാത്രം 1,500 ചതുരശ്ര അടിവരും. മക്കൾക്കായി പ്രത്യേക മുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Walkthrough Nayanthara’s luxurious home in Chennai [Photos]
Next Story