Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ വി.പി. ഖാലിദ് അന്തരിച്ചു

text_fields
bookmark_border
നടൻ വി.പി. ഖാലിദ് അന്തരിച്ചു
cancel
Listen to this Article

വൈക്കം/ഫോർട്ട്കൊച്ചി: സിനിമ - സീരിയൽ നടനും നാടകനടനുമായ കൊച്ചിൻ നാഗേഷ് എന്നറിയപ്പെടുന്ന ഫോർട്ട്കൊച്ചി വൈ.എം.സി.എ റോഡിൽ വലിയകത്ത് വീട്ടിൽ പരേതനായ പരീതിന്‍റെ മകൻ വി.പി. ഖാലിദ് (74) അന്തരിച്ചു.

വൈക്കത്ത് ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽവെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വൈക്കം മറവൻതുരുത്ത് പഞ്ഞിപ്പാലത്തിലെ സിനിമ സെറ്റിലെ ശുചിമുറിയിൽ വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ ഭക്ഷണം കഴിക്കാനായി ഷൂട്ടിങ് നിർത്തിയപ്പോൾ ശുചിമുറിയിൽ പോയ ഖാലിദിനെ ഏറെ നേരമായിട്ടും കാണാതായതോടെ യൂനിറ്റിലുള്ളവർ പോയി നോക്കിയപ്പോഴാണ് നെറ്റിയിൽ മുറിവേറ്റ നിലയിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സിനിമ, നാടക, സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഖാലിദിന്‍റെ 'മറിമായം' സീരിയലിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭാര്യമാർ: സഫിയ, സൈനബ. ഛായാഗ്രാഹകാരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ, റഹ്മത്ത്, പരേതനായ കാമറമാൻ ഷാജി ഖാലിദ് എന്നിവർ മക്കളാണ്.

മരുമക്കൾ: റഷീദ്, റംലത്ത്, ജിഷ, അപൂർവ. ഖബറടക്കം കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VP Khalid obit
Next Story