രൺബീർ കപൂറിനെ ഒഴിവാക്കാൻ അവർക്ക് ധൈര്യമില്ല; ബോളിവുഡിനെ വിമര്‍ശിച്ച് വിവേക് അഗ്നിഹോത്രി
text_fieldsബോളിവുഡ് സംവിധായകർ ശരാശരിയിലും താഴെയുള്ള അഭിനേതാക്കളെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ചലച്ചിത്ര സംവിധായകന്‍ വിവേക് അഗ്നിഹോത്രി. രൺബീർ കപൂറിനെപ്പോലുള്ള ഒരു നടന്‍റെ പ്രകടനത്തെ വിമർശിക്കാൻ ഒരു സംവിധായകനും ധൈര്യപ്പെടില്ലെന്നും അദ്ദേഹം പരാമർശിച്ചു.
താരങ്ങളെ പറ്റി മോശമായി സംസാരിക്കാത്ത ഒരു സംവിധായകന്‍റെയോ നിർമ്മാതാവിന്‍റെയോ പേര് പറയാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. അവർക്ക് പരസ്യമായി എന്തെങ്കിലും പറയാൻ ധൈര്യമുണ്ടോ? അങ്ങനെ ചെയ്യില്ല. വിവേക് അഗ്നിഹോത്രി പറഞ്ഞു. 'അനിമൽ' എന്ന ചിത്രത്തിന്‍റെ പേരില്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്കക്ക് മാത്രം വിമർശനം ലഭിച്ചത് അത് കാരണമാണ്. ആ ചിത്രത്തില്‍ അഭിനന്ദനം മൊത്തം കിട്ടിയത് രണ്‍ബീറിനാണ് എന്നും വിവേക് സൂചിപ്പിച്ചു.
വളരെ മോശം അഭിനയത്തിനാണ് പല താരങ്ങളും 150 കോടിയൊക്കെ പ്രതിഫലം വാങ്ങുന്നത്. അര്‍ഹതയുള്ളവര്‍ താരങ്ങളാണ് എന്ന് തെളിയിച്ചവര്‍ ഇത്രയും പ്രതിഫലം വാങ്ങുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്നും, എന്നാല്‍ ഞങ്ങള്‍ വലിയ താരങ്ങളാണെന്ന് അഭിനയിക്കുന്നവരാണ് പ്രശ്നം എന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
സിനിമാ മേഖലയിലെ ആളുകൾ പോലും ആനിമലിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതേ ആളുകളെല്ലാം രണ്‍ബീര്‍ സിനിമയിൽ തകര്‍ത്തുവെന്നാണ് പറഞ്ഞത്. എനിക്ക് രണ്‍ബീറിനോട് വ്യക്തിപരമായി അസൂയയൊന്നുമില്ല, പക്ഷേ എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയിൽ ഈ വൈരുദ്ധ്യം എനിക്ക് മനസിലാകുന്നില്ല. ഇവര്‍ക്കെല്ലാം നാളെയും രണ്‍ബീറിനൊപ്പം അഭിനയിക്കുകയും ജോലി ചെയ്യുകയും വേണം. അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ പിന്നെ അത് അത്ര എളുപ്പമായിരിക്കില്ലെന്ന് അറിയുന്നതത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും വാങ്ക പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

