‘മോഹൻലാലിന്‍റെ മകൾക്ക് സ്റ്റേജ് ഫിയർ ഉണ്ടാകരുതെന്നുണ്ടോ?’ സിനിമയിലേക്കുള്ള കടന്നുവരവിൽ ഭയമുണ്ടായിരുന്നെന്ന് വിസ്മയ
text_fieldsമലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും മക്കൾ എന്ന മേൽവിലാപ്പത്തിനപ്പുറം സ്വന്തം പ്രതിഭകൊണ്ട് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിസ്മയ മോഹൻലാലും ആഷിഷ് ആന്റണിയും. ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയിലേക്ക് എത്തിയത്.
തുടക്കത്തിന്റെ ട്രെയിലര്‍ ലോഞ്ച് മുതല്‍ തന്റെ ശരീരഭാഷയുടേയും മലയാളത്തിന്റേയും പേരില്‍ വിസ്മയ ട്രോളുകള്‍ നേരിട്ടിരുന്നു. ഉള്ളിലെ പേടിയും ചങ്കിടിപ്പും പുറത്തു കാണിക്കാതിരിക്കാന്‍ നന്നേ പാടുപെട്ടു. ചുമ്മാ ചിരിച്ചും ഇളകിയാടിയും പരിഭ്രമം പുറത്തു കാണിക്കാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ എവിടെയോ ചെറുതായൊന്ന് പളിപ്പോയെന്നാണ് വിസ്മയ പറയുന്നത്.
‘നായികയായുള്ള അരങ്ങേറ്റം, ആദ്യ സിനിമയുടെ എക്‌സൈറ്റ്‌മെന്റ്, ട്രെയ്‌ലര്‍ ലോഞ്ച്, പ്രസ് മീറ്റ്, നീട്ടിപ്പിടിച്ച മൈക്കുകള്‍, മിന്നിച്ചിരിക്കുന്ന കാമറക്കണ്ണുകള്‍ എല്ലാം പുതിയ അനുഭവങ്ങളായിരുന്നു. വിസ്മയത്തോടെ ഞാനവയെല്ലാം നോക്കിക്കണ്ടു.
ഉള്ളിലെ പേടിയും ചങ്കിടിപ്പും പുറത്തു കാണിക്കാതിരിക്കാന്‍ നന്നേ പാടുപെട്ടു. ചുമ്മാ ചിരിച്ചും ഇളകിയാടിയും പരിഭ്രമം പുറത്തു കാണിക്കാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ എവിടെയോ ചെറുതായൊന്ന് പളിപ്പോയി. സോഷ്യല്‍ മീഡിയ എന്നെ ട്രോളി. നിങ്ങള്‍ പലരും പ്രതീക്ഷിച്ചൊരു പെരുമാറ്റമല്ല എന്നില്‍ നിന്നുണ്ടായതെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ മുന്‍കൂട്ടി എഴുതി തയാറാക്കിയ തിരക്കഥയുടെ ബലത്തിലായിരുന്നില്ല സ്റ്റേജിലേക്ക് കയറിയത്. കയ്യടി നേടാന്‍ പാകത്തിലുള്ള ഡയലോഗുകളൊന്നും കരുതിയിരുന്നില്ല.
ആള്‍ക്കൂട്ടത്തെ ആദ്യമായി അഭിമുഖീകരിച്ച് മലയാളത്തില്‍ സംസാരിക്കേണ്ടി വന്നപ്പോള്‍ ചോദ്യങ്ങള്‍ക്ക് പെട്ടെന്നുപെട്ടെന്ന് ഉത്തരം പറയേണ്ടി വന്നപ്പോള്‍ ശബ്ദമിടറിപ്പോയി. ഞാനാകെ നെര്‍വസായി. ഇതൊന്നും മുന്‍പരിചയമില്ലാത്ത കാര്യങ്ങളായിരുന്നു. മോഹന്‍ലാലിന്റെ മകള്‍ക്ക് സ്‌റ്റേജ് ഫിയര്‍ ഉണ്ടാകരുതെന്നുണ്ടോ? എന്നും വിസ്മയ ചോദിക്കുന്നു.
അഭിനയത്തിലേക്ക് ചുവടുവെച്ച വിസ്മയ, തന്റെ പിതാവിന്റെ വലിയ താരപ്രഭാവവും സ്റ്റാർ ഇമേജും തുടക്കത്തിൽ തനിക്ക് ചെറിയതോതിൽ ആശങ്കയുണ്ടാക്കിയിരുന്നു എന്ന് തുറന്നുപറയുന്നു. കലയോടും നാടകങ്ങളോടും ചെറുപ്പം മുതലേ ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും, ഒരു ലെജൻഡറി നടന്റെ മകളെന്ന മേൽവിലാസവും പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വലിയ പ്രതീക്ഷകളും തന്നെ ഏറെക്കാലം സിനിമയിൽ നിന്ന് അകറ്റി നിർത്തിയെന്ന് താരം വ്യക്തമാക്കുന്നു. പരാജയപ്പെടുമോയെന്ന ഭയവും പുതിയൊരു മേഖലയിലേക്ക് കാലെടുത്തു വെക്കുമ്പോഴുള്ള സ്വാഭാവിക ആശങ്കയുമാണ് ഇത്രയും കാലം തന്നെ പിന്നോട്ട് വലിച്ചതെന്ന് വിസ്മയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

