Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘മേപ്പടിയാൻ’ സംവിധായകൻ വിവാഹിതനാകുന്നു; വധു ബി.ജെ.പി നേതാവിന്റെ മകൾ
cancel

‘മേപ്പടിയാൻ’ സംവിധായകൻ വിവാഹിതനാകുന്നു; വധു ബി.ജെ.പി നേതാവിന്റെ മകൾ

text_fields
bookmark_border
അടുത്തബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം കഴിഞ്ഞു

ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ബിജെപി േനതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. എ.എൻ. രാധാകൃഷ്ണന്റെ വീട്ടിൽ അടുത്തബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹനിശ്ചയം നടന്നത്.

നടൻ ഉണ്ണി മുകുന്ദൻ, വിപിൻ, മേജർ രവി എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. സെപ്റ്റംബർ മൂന്നിന് ചേരാനല്ലൂർ വച്ചാണ് വിവാഹം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘മേപ്പടിയാൻ’ സിനിമയുടെ തിരക്കഥാകൃത്തു കൂടിയാണ് വിഷ്ണു. ഉണ്ണി മുകുന്ദൻ തന്നെ നായകനായെത്തുന്ന ‘പപ്പ’യാണ് വിഷ്ണുവിന്റെ അടുത്ത പ്രോജക്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vishnu Mohan, Meppadiyan Movie, Meppadiyan Director, Vishnu Mohan Marriage, Unni Mukundan
Next Story